കോർപ്പറേറ്റ് ലോകത്തെ ജോലികൾക്കൊപ്പം തന്നെ പലതരം മാനസിക സമ്മർദ്ദങ്ങളും പ്രൊഫഷണൽ വെല്ലുവിളികളും നിറഞ്ഞതാണ് തൊഴിലിടങ്ങൾ. എന്നാൽ ചില ചെറിയ പെരുമാറ്റദൂഷ്യങ്ങളും മോശം ശീലങ്ങളും ഒരു ജീവനക്കാരന്റെ ഔദ്യോഗിക പ്രതിച്ഛായയെയും സഹപ്രവർത്തകരുമായുള്ള ബന്ധത്തെയും സാരമായി ബാധിക്കാറുണ്ട്. അത്തരത്തിൽ തൊഴിലിടങ്ങളിൽ ജീവനക്കാർ തികച്ചും ഒഴിവാക്കേണ്ട 10 പ്രധാന മോശം ശീലങ്ങളെക്കുറിച്ച് ഹൈദരാബാദിൽ നിന്നുള്ള ഒരു കോർപ്പറേറ്റ് പ്രൊഫഷണൽ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മറ്റുള്ളവരുടെ കഠിനാധ്വാനത്തിന്മേൽ സ്വന്തം പേരുവെക്കുക, കൃത്യസമയത്ത് ജോലി തീർക്കാതിരിക്കുകയും അതിനായി ഒഴിവുകഴിവുകൾ പറയുക തുടങ്ങിയ ഗുരുതരമായ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സ്വന്തം തെറ്റുകൾ ഏറ്റുപറയാതെ മറ്റുള്ളവരുടെ മേൽ പഴിചാരുന ശീലവും തൊഴിലിടങ്ങളിലെ വിശ്വാസ്യത തകർക്കുമെന്ന് യുവതി വ്യക്തമാക്കുന്നു.
ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം ഗോസിപ്പുകൾക്കായി ചെലവഴിക്കുക, സഹപ്രവർത്തകർ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുക, മറ്റുള്ളവരോട് മോശമായോ ബഹുമാനമില്ലാതെയോ പെരുമാറുക തുടങ്ങിയ കാര്യങ്ങളും പ്രൊഫഷണൽ ജീവിതത്തിന് ദോഷം ചെയ്യും. എപ്പോഴും വൈകിയെത്തുക, നേരത്തെ ഇറങ്ങിപ്പോവുക, അനുവദനീയമായ സമയത്തിലും കൂടുതൽ നീണ്ട ഉച്ചഭക്ഷണ ഇടവേളകൾ എടുക്കുക തുടങ്ങിയവയും വ്യക്തിഗത വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവയാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഓഫീസ് ഫ്ലോറിലിരുന്ന് ഉറക്കെ വ്യക്തിപരമായ ഫോൺ കോളുകൾ സംസാരിക്കുന്നതും, മേശപ്പുറത്ത് കോപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് സാധനങ്ങളും കൂട്ടിയിട്ട് വൃത്തിഹിനമായി സൂക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് യുവതി ഓർമ്മിപ്പിക്കുന്നു. ഉത്തരവാദിത്തം, കൃത്യനിഷ്ഠ, തൊഴിലിടങ്ങളിലെ മര്യാദ, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താൻ ഈ ശീലങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്.

Comments