റിയാദ്: ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും സൗദി ക്ലബ്ബായ അല്‍-നസര്‍ പിന്‍വാങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരിട്ട് താല്പര്യം പ്രകടിപ്പിച്ചിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ വലിയ നീക്കത്തിന് തടസ്സമായത്.
അല്‍-നസറിന്റെ നിലവിലെ ബാധ്യത 800 ദശലക്ഷം റിയാലിലധികം (ഏകദേശം 187 ദശലക്ഷം യൂറോ) എത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സീസണിലെ മോശം സാമ്പത്തിക മാനേജ്മെന്റിനെ തുടര്‍ന്ന്, സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്ക്ലബ്ബില് പുതിയ വലിയ സൈനിംഗുകള്‍ നടത്തുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സഹതാരമായ ബ്രൂണോയെ ക്ലബ്ബിലെത്തിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാന് തയ്യാറായിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബ്രൂണോയുടെ കരാര്‍ കാലാവധി അവസാനിക്കാറായെങ്കിലും, താരത്തെ വില്ക്കാന് ക്ലബ്ബ് തയ്യാറല്ല. വിദേശ ക്ലബ്ബുകള്‍ക്കായി കരാറില്‍ 65 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് ഉണ്ടെങ്കിലും, ആരാധകരുടെ കടുത്ത എതിര്‍പ്പ് കാരണം യുണൈറ്റഡ് നായകനെ കൈവിടാന്‍ സാധ്യതയില്ല. അതേസമയം, ബ്രൂണോ ഫെര്‍ണാണ്ടസിനായി ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും തുര്‍ക്കി ക്ലബ്ബ് ഗളാത്തസറായും രംഗത്തുണ്ട്.

Comments