തിരുവനന്തപുരം: അടിമാലി മണ്ണെടിച്ചിൽ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഓണത്തിന് മുമ്പായി 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 ദുരന്തബാധിത കുടുംബങ്ങൾ ഒരു മാസത്തിലേറെയായി സമരം തുടരുന്നതിനിടെയാണ് സർക്കാരിന്റെ നിർണായക പ്രഖ്യാപനം. ഇന്ന് മന്ത്രിയെ നേരിൽ കണ്ട കുടുംബങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ വീണ്ടും അറിയിക്കുകയും ചെയ്തു.
മന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെങ്കിലും, പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കൈപ്പറ്റുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ദുരന്തബാധിതർ.

Comments