More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. WOMEN'S WORLD
  3. Women
Loading...

തമിഴ്‌നാട്ടില്‍ സംരക്ഷണത്തിന്റെ കുട തീര്‍ത്തത് നിരവധി സ്ത്രീകള്‍ക്ക്; ഷാരിഫാ ഖാനവും 'സ്‌റ്റെപ്‌സും' കേരളത്തിലേക്ക് ചുവട് വെയ്ക്കുന്നു

Authored by എസ്. നാരായണന്‍ | Last updated: 28 Jul 2026, 1:28 PM | 3 min read

Print

ഗാര്‍ഹികപീഡനം, പങ്കാളിയുടെ ഉപേക്ഷിക്കല്‍, ദാമ്പത്യകലഹങ്ങള്‍, വിവേചനം, സാമൂഹ്യപരമായ ഒറ്റപ്പെടുത്തല്‍ തുടങ്ങിയ ദുരിതങ്ങള്‍ നേരിടേണ്ടിവരുന്ന സ്ത്രീകള്‍ക്ക് അത്താണിയാണ് ഷാരിഫ ഖാനത്തിന്റെ സ്റ്റെപ്‌സ്.

തമിഴ്‌നാട്ടില്‍ സംരക്ഷണത്തിന്റെ കുട തീര്‍ത്തത് നിരവധി സ്ത്രീകള്‍ക്ക്; ഷാരിഫാ ഖാനവും 'സ്‌റ്റെപ്‌സും' കേരളത്തിലേക്ക് ചുവട് വെയ്ക്കുന്നു
തിരുവനന്തപുരം: കുടുംബശ്രീ അടക്കമുള്ള നിരവധി വനിതാ സംരംഭങ്ങളും വനിതാ സംരഭകരും തമിഴ്‌നാട്ടിലെ 'സ്റ്റെപ്‌സ്' എന്ന സംഘടനയെ ആദരവോടെ കാണുന്നത് വെറുതേയല്ല. തമിഴകത്തിന്റെ മുക്കിലും മൂലയിലും 'സ്റ്റെപ്‌സ് ' എന്നത് സ്ത്രീകളുടെ വികാരമാണ്. അവരുടെ കണ്ണീരൊപ്പുന്ന അമ്മയാണ് ഈ സംഘടന.

പ്രതിസന്ധിയിലാകുന്ന സ്ത്രീകള്‍ക്ക് ഒരു സംരക്ഷണ കുടയെന്ന ഈ സംവിധാനം ഇന്നും ഇന്നലെയുമായി പൊട്ടിമുളച്ചതല്ല. 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ സ്റ്റെപ്‌സ് ലക്ഷക്കണക്കിന് വനിതകളെയാണ് ഇതിനോടകം സ്വയംപര്യാപ്തയിലെത്തിച്ചത്. നിശബ്ദ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമായ തമിഴ്‌നാട് പുതുക്കോട്ട സ്വദേശിനി ഷാരിഫ ഖാനം തുടങ്ങി വച്ച സ്റ്റെപ്‌സ് അനേക ലക്ഷം സ്ത്രീകള്‍ക്ക് അവരുടെ ദൈവമാണ്.

മരിക്കാനൊരുങ്ങിയവര്‍ക്ക് ജീവാമൃതം നല്‍കിയ ഈ സംഘടന, 1991ല്‍ രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. ഒരു ഗ്രാമപ്രദേശം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ ഈ സംഘടന ഷാരിഫ ഖാനത്തിന്റെ മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന പ്രയത്‌നത്തിലൂടെ ഇന്ന് തമിഴ്‌നാട്ടിലെ സ്ത്രീ ശാക്തീകരണ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ അടിസ്ഥാന സംഘടനകളില്‍ ഒന്നായി മാറ്റി.

നിശബ്ദ നിശ്ചയദാര്‍ഢ്യത്തിലൂടെ അസാധാരണ ഗതിമാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന അപൂര്‍വ്വം വ്യക്തികള്‍ എല്ലാ സമൂഹത്തിലുമുണ്ട്. അതില്‍ ഒരാളാണ് ഷാരിഫ ഖാനം. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഷാരിഫ സ്റ്റെപ്‌സ് ആരംഭിക്കുന്നത്.എന്നാല്‍ കാലംകഴിഞ്ഞതോടെ മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമല്ല, ഏതു സ്ത്രീകളുടെയും അന്തസ്സും നീതിയും പ്രത്യാശയും ഉറപ്പാക്കുന്ന പ്രസ്ഥാനമായി സ്റ്റെപ്‌സ് മാറി.

ഗാര്‍ഹികപീഡനം, പങ്കാളിയുടെ ഉപേക്ഷിക്കല്‍, ദാമ്പത്യകലഹങ്ങള്‍, വിവേചനം, സാമൂഹ്യപരമായ ഒറ്റപ്പെടുത്തല്‍ തുടങ്ങിയ ദുരിതങ്ങള്‍ നേരിടേണ്ടിവരുന്ന സ്ത്രീകള്‍ക്ക് അത്താണിയാണ് ഷാരിഫ ഖാനത്തിന്റെ സ്റ്റെപ്‌സ്. സഹായത്തിനായി എത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കിയതോടെ മുസ്ലിം വനിതകളിലെ മാറ്റത്തിന്റെ കാറ്റായി അവര്‍ മാറി.

തമിഴ്‌നാട്ടിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് ഷാരിഫ ഖാനത്തിന്റെ ജനനം. വിദ്യാഭ്യാസത്തിനും സ്വാശ്രയത്തിനും വലിയ വില കല്‍പ്പിച്ചിരുന്ന അവരുടെ കുടുംബം ഷാരിഫയെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ ഉപരി പഠനത്തിനയച്ചു. ആ കലാലയത്തിലെ പഠനം ഷാരിഫയിലെ സാമൂഹ്യസേവന താല്‍പരത ഉണര്‍ത്തി.1980കളുടെ അവസാനത്തില്‍ പട്‌നയില്‍ നടന്ന ദേശീയ വനിതാ സമ്മേളനത്തില്‍ വിവര്‍ത്തകയായി എത്തിയതാണ് ഷാരിഫയുടെ ജീവിതത്തിലെ വഴിത്തിരിവ്.

സമ്മേളനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ അവര്‍ക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങള്‍, വിവേചനം, അനീതികള്‍ തുടങ്ങിയവയുടെ കഥകള്‍ വിവരിച്ചപ്പോള്‍ ഇനിയുള്ള തന്റെ ജീവിതം സാമൂഹ്യ സേവനത്തിനുള്ള ആയിരിക്കുമെന്ന് ഷാരിഫ ഉറപ്പിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, മാനസിക ആശ്വാസം, നിയമകാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശം, വ്യവഹാരങ്ങളില്‍ സഹായം, കുടുംബ കലഹങ്ങളില്‍ മധ്യസ്ഥത, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിങ്ങനെ സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുന്ന എല്ലാ പരിപാടികളും സ്റ്റെപ്‌സിലൂടെ ഷാരിഫ നടപ്പാക്കി.

നിലവിലെ പരമ്പരാഗത സാമൂഹ്യ സംവിധാനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇതിനൊരു പരിഹാരം എന്നോണം ഷാരിഫ ഖാനം ആരംഭിച്ചതാണ് തമിഴ്‌നാട് മുസ്ലിം ജമാഅത്ത്. അതോടെ സഹായം ആവശ്യമുള്ള മുസ്ലിം സ്ത്രീകള്‍ക്ക് പരാതികള്‍ ഉന്നയിക്കാനും നിയമപരമായ സഹായം തേടാനുമുള്ള വേദി ഒരുങ്ങി.

നിലവിലുണ്ടായിരുന്ന പരമ്പരാഗത സാമൂഹ്യ സംവിധാനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല.ഇതിനൊരു പരിഹാരം എന്നോണം ഷാ രിഫ ഖാനം ആരംഭിച്ചതാണ് തമിഴ്‌നാട് മുസ്ലിം ജമാഅത്ത്. അതോടെ സഹായം ആവശ്യമുള്ള മുസ്ലിം സ്ത്രീകള്‍ക്ക് പരാതികള്‍ ഉന്നയിക്കാനും നിയമപരമായ സഹായം തേടാനുമുള്ള ഒരു വേദി സംജാതമായി.

യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് ഖാനം തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. നീതി, കാരുണ്യം, വിദ്യാഭ്യാസം എന്നിവ മതവിശ്വാസമായും സാമൂഹ്യ കെട്ടുറപ്പുവുമായും ഇന്നല്ലെങ്കില്‍ നാളെ പൂര്‍ണമായും പൊരുത്തപ്പെടുമെന്ന ഉറച്ച വിശ്വാസമായിരുന്നു അവരെ മുന്നോട്ടു നയിച്ചത്. കാലം കഴിഞ്ഞതോടെ ആ വിശ്വാസം തെറ്റിയില്ലയെന്നു തെളിയിക്കപ്പെട്ടു. സാമൂഹ്യ ജീവിതത്തില്‍ മാന്യമായ ഇടം കണ്ടെത്താന്‍ ആയിര ക്കണക്കിന് സ്ത്രീകള്‍ക്ക് സ്റ്റെപ്‌സ് സഹായമേകിയിട്ടുണ്ട്. അഭിഭാഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി കൈകോര്‍ത്താണ് സ്റ്റെപ്‌സ് ഈ നേട്ടങ്ങള്‍ കൊയ്തത്.

സ്ത്രീകളുടെ അവകാശം, സാമൂഹ്യവികസനം എന്നീ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ- അന്തര്‍ദേശീയ സംഘടനകള്‍ ഷാരിഫ ഖാനത്തിന്റെ ഈ രംഗത്തെ സംഭാവനകളെ അംഗീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുസ്ലിം സമൂഹത്തില്‍ അടിസ്ഥാനമാറ്റം അവിടെയാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ 'സ്റ്റെപ്‌സ്' കേരളത്തിലേക്കും. പ്രതിസന്ധിയിലായ സ്ത്രീകള്‍ക്ക് ഒരു സംരക്ഷണ സംവിധാനം എന്ന നിലയില്‍ 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച സ്റ്റെപ്‌സ് ലക്ഷക്കണക്കിന് വനിതകളെയാണ് ഇതിനകം സ്വയംപര്യാപ്തയിലെത്തിച്ചത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ട സ്വദേശിനി ഷാരിഫ ഖാനം ആണ് സ്റ്റെപ്‌സ് ന്റെ സ്ഥാപക. 1987ല്‍ ആരംഭിക്കപ്പെട്ട ഈ സംഘടന 1991ല്‍ രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. ഒരു ഗ്രാമപ്രദേശം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ ഈ സംഘടന ഷാരിഫ ഖാന ത്തിന്റെ മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന കഠിനപ്രയത്‌നത്തിലൂടെ ഇന്ന് തമിഴ്‌നാട്ടിലെ സ്ത്രീ ശാക്തീകരണ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ അടിസ്ഥാന സംഘടനകളില്‍ ഒന്നായി മാറിക്കഴിഞ്ഞു.

നിശബ്ദ നിശ്ചയദാര്‍ഢ്യത്തിലൂടെ അസാധാരണ ഗതിമാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന അപൂര്‍വ്വം വ്യക്തികള്‍ എല്ലാ സമൂഹത്തിലുമുണ്ട്.അതില്‍ ഒരാളാണ് ഷാരിഫ ഖാനം. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഷാരിഫ സ്റ്റെപ്‌സ് ആരംഭിക്കുന്നത്. എന്നാല്‍ കാലംകഴിഞ്ഞതോടെ മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമല്ല, ഏതു സ്ത്രീകളുടെയും അന്തസ്സും നീതിയും പ്രത്യാശയും ഉറപ്പാക്കുന്ന പ്രസ്ഥാനമായി അത് മാറി. സാമൂഹ്യ ജീവിതത്തില്‍ മാന്യമായ ഇടം കണ്ടെത്താന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സ്റ്റെപ്‌സ് സഹായമേകിയിട്ടുണ്ട്. അഭിഭാഷകര്‍,സാമൂഹ്യപ്രവര്‍ത്തകര്‍,പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി കൈകോര്‍ ത്താണ് സ്റ്റെപ്‌സ് ഈ നേട്ടങ്ങള്‍ കൊയ്തത്.

തമിഴ്‌നാട്ടിലെ മുസ്ലിം സമൂഹത്തില്‍ അടിസ്ഥാനമാറ്റം സൃഷ്ടിച്ചവരില്‍ പ്രമുഖയെന്ന് ഷാരിഫയെ റേഡിയന്‍സ് ന്യൂസ് വിശേഷിപ്പിച്ചത് അടുത്തിടെയാണ്. ഈ രംഗത്ത് പഠന -ഗവേഷണ ങ്ങള്‍ നടത്തുന്ന അക്കാദമിക് സ്ഥാപനങ്ങളും ഇവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടു. കേരളത്തിലേക്കുള്ള ഖാനത്തിന്റെ വരവിനും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന പ്രതീക്ഷയാലാണ് സംഘാടകര്‍. മുഖ്യമന്ത്രി വി.ഡി.സതീശനെ നേരില്‍ കണ്ട് പദ്ധതി വിശദീകരിക്കാനാണ് സ്റ്റെപ്‌സ് തയ്യാറെടുക്കുന്നത്.

Tags

  • steps
  • tamilnadu

About Author:

Author photo

എസ്. നാരായണന്‍

Comments

ബന്ധപ്പെട്ട വാർത്തകൾ

മാഹീ ജാബീൻ കേരളത്തിലേക്ക്; ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തികരണം!

മാഹീ ജാബീൻ കേരളത്തിലേക്ക്; ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തികരണം!

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്

ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്

ശാസ്ത്രം സമൂഹത്തിന്റെ നന്മയ്ക്കാവണം; സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക; ഗവേഷ ഡോ. സോഫിയ ബാനു

ശാസ്ത്രം സമൂഹത്തിന്റെ നന്മയ്ക്കാവണം; സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക; ഗവേഷ ഡോ. സോഫിയ ബാനു

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി

പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ

പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ