മുംബൈ: അഭിജിത് ദിപ്കെയ്ക്ക് വിവാഹാലോചനയുമായി നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്ന് അമ്മ അനിത ദിപ്കെ പറഞ്ഞു. വിവാഹാലോചനകൾ നേരത്തെയും വന്നിരുന്നു, എന്നാൽ ഇപ്പോൾ അത് വളരെ കൂടുതലാണ്. എന്നിരുന്നാലും, വിവാഹം എപ്പോഴാണ് നടക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കാം. ആദ്യം അവനെ ഈ കാര്യങ്ങളിൽ നിന്നെല്ലാം പുറത്തുവരാൻ അനുവദിക്കണം എന്നും ദിപ്കെയുടെ അമ്മ ആവശ്യപ്പെടുന്നു.
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കൾ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഏകദേശം ഒരു മാസം നീണ്ട ഈ പ്രതിഷേധത്തിന് ശേഷം യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ഡൽഹിയിൽ ഇത്രയും വലിയ പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ അഭിജിത് ദിപ്കെ ഒരു യുവനേതാവായി അറിയപ്പെട്ടു കഴിഞ്ഞു. ഇതിനിടയിൽ ദിപ്കെയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
ജന്തർമന്തറിലെ പ്രതിഷേധത്തിന് ശേഷം തന്റെ വിവാഹത്തിനായി നിരവധി ആലോചനകൾ വരുന്നുണ്ടെന്ന് അഭിജിത് ദിപ്കെയുടെ അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞു. ടിവി9 മറാഠിക്ക് നൽകിയ അഭിമുഖത്തിൽ അഭിജിതിന്റെ വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന്, കോക്രോച്ച് ജനതാ പാർട്ടി സമരത്തിന്റെ വിജയത്തിന് ശേഷം വിവാഹാലോചനകളുമായി നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്ന് അമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"വിവാഹാലോചനകൾ നേരത്തെയും വന്നിരുന്നു, എന്നാൽ ഇപ്പോൾ അത് വളരെ കൂടുതലാണ്. എന്നിരുന്നാലും, വിവാഹം എപ്പോഴാണ് നടക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കാം. ആദ്യം അവനെ ഈ കാര്യങ്ങളിൽ നിന്നെല്ലാം പുറത്തുവരാൻ അനുവദിക്കൂ."എന്നായിരുന്നു അമ്മയുടെ മറുപടി. എങ്ങനെയുള്ള മരുമകളെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ, "മരുമകൾ വളരെ പാവം ആയിരിക്കണമെന്നാണ് ഞാൻ ആദ്യം ആഗ്രഹിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അഭിജിത് എത്തി നിൽക്കുന്ന നില വെച്ച് നോക്കിയാൽ, തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഞങ്ങൾ അവന്റെ തീരുമാനത്തെ പിന്തുണയ്ക്കും. മാതാപിതാക്കൾ പറയുന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പഴയ കാലമല്ല ഇപ്പോൾ. ഇക്കാലത്തെ കുട്ടികളുടെ ചിന്തകൾ വ്യത്യസ്തമാണ്" എന്നും ദിപ്കെയുടെ അമ്മ പറഞ്ഞു.

Comments