തിരുവനന്തപുരം: ആറു വര്‍ഷം മുന്‍പ് അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി. ബിജുവിന്റെ പേരിലുള്ള സ്മാരക മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പാര്‍ട്ടിയില്‍ അതൃപ്തി. സ്മാരക ഫണ്ട് സമാഹരണത്തില്‍ വീഴ്ച സംഭവിച്ചതായി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലും വിമര്‍ശനമുണ്ടായി. ബ്ലോക്ക് കമ്മിറ്റികള്‍ക്കു വീഴ്ച സംഭവിച്ചുവെന്ന് സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍, സിപിഎം. ജില്ലാ കമ്മിറ്റിയംഗം, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പി. ബിജു 2020 നവംബര്‍ 4നാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് ബിജുവിന്റെ ഓര്‍മയ്ക്കായി മെഡിക്കല്‍ കോളജിനു സമീപം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി റെഡ് കെയര്‍ സെന്റര്‍ തുടങ്ങാന്‍ സിപിഎമ്മും ഡിവൈഎഫ്ഐയും തീരുമാനിച്ചു.‘യൗവ്വനത്തിന്റെ പുസ്തകം’ എന്നപേരിൽ ഡി.വൈ.എഫ്.ഐ. പുറത്തിറക്കിയ പുസ്തകത്തിന്റെ വിൽപ്പന നടത്തിക്കൊണ്ടായിരുന്നു നിർമാണത്തിനുള്ള ഫണ്ട് സമാഹരണം തുടങ്ങിയത്. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷിജൂഖാനായിരുന്നു എഡിറ്റ് ചെയ്തത്. 300 രൂപ വിലയിട്ട പുസ്തകം വാങ്ങാൻ ഓരോ മേഖലാ കമ്മിറ്റിക്കും ക്വാട്ട നിശ്ചയിക്കുകയും ചെയ്തു. പ്രീ ബുക്കിങ്ങിലൂടെയുൾപ്പെടെ ലക്ഷക്കണക്കിനു രൂപയാണ് ഇങ്ങനെ സമാഹരിച്ചത്. പലരും ഒന്നിലധികം പുസ്തകം വാങ്ങി ഫണ്ട് ഊർജിതമാക്കുകയും ചെയ്തു. പിന്നാലെ പി. ബിജു ഫണ്ട് സമാഹരാണാർഥം, ദേശീയ സെക്രട്ടറിയായ എ.എ. റഹീമിന്റെ നേതൃത്വത്തിൽ കലണ്ടറും പുറത്തിറക്കി.
2021ല്‍, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് തറക്കല്ലിട്ട പി. ബിജു ഓര്മ മന്ദിരമായ 'റെഡ് കെയറാ'ണ് ആറു വര്‍ഷത്തിനിപ്പുറവും യാഥാര്‍ഥ്യമാകാത്തത്. വെള്ളറട, വര്‍ക്കല, ആറ്റിങ്ങല്‍, മംഗലപുരം കമ്മിറ്റികള്‍ ഫണ്ട് സമാഹരണ പ്രവര്‍ത്തനത്തോടു നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ റെഡ് കെയർ സെന്ററിനായി ആംബുലൻസ് സർവീസ് തുടങ്ങാൻ പിരിച്ച പണത്തിൽ തിരിമറി നടന്നതായും പരാതിയും ഉയർന്നിരുന്നു. തിരുവനന്തപുരം പാളയം ഏരിയയിൽ പിരിച്ച 11 ലക്ഷം രൂപയിൽ അഞ്ചു ലക്ഷം രൂപ ആംബുലൻസ് വാങ്ങാൻ മാറ്റിവെച്ചെങ്കിലും തുക വകമാറ്റി ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. ഈ സംഭവത്തിൽ ഒരാൾക്കെതിരേ നടപടിയുമുണ്ടായി.

Comments