നടന് ധനുഷിന് ജന്മദിനാശംസകള് നേര്‍ന്ന് ഗായിക ശ്വേത മോഹന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ധനുഷിനൊപ്പമുളള ചിത്രങ്ങളും ശ്വേത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
'' പ്രിയപ്പെട്ട ധനുഷ് സാറിന് ജന്മദിനാശംസകള്. എന്റെ സംഗീത യാത്രയില്‍ അദ്ദേഹത്തിന്റെ സ്പര്‍ശം അവിസ്മരണീയമായ നേട്ടങ്ങളാണ് സമ്മാനിച്ചത്. തന്റെ കലയോടും സംഗീതത്തോടുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ലക്ഷ്യബോധവും ഞാന്‍ ഏറെ ആദരവോടെയാണ് കാണുന്നത്. പരസ്പരമുള്ള ഈ ബഹുമാനവും സ്നേഹവും ഇനിയും മനോഹരമായ ഒട്ടനേകം സംഗീതാനുഭവങ്ങളിലേക്ക് നമ്മെ ഒരുമിച്ച് നയിക്കട്ടെ എന്ന് ആശംസിക്കുന്നു'', ശ്വേത മോഹന്‍ കുറിച്ചു.

അതേസമയം രാജ്കുമാര് പെരിയസാമി സംവിധാനം ചയ്യുന്ന ' ഓം' എന്ന സിനിമയാണ് ധനുഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നടന് മമ്മൂട്ടിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ' അമരന്' എന്ന ചിത്രത്തിന് ശേഷം രാജ്കുമാര് പെരിയസാമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഒക്ടോബര്‍ 16-ന് തിയേറ്ററുകളില്‍ എത്തും. സായ് പല്ലവിയും ശ്രീ ലീലയുമാണ് നായികമാര്‍.

Comments