തിരുവനന്തപുരം: ഡല്‍ഹി സമരവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി.മോഹന്‍ദാസിനെതിരേ കേസെടുത്തു. കലാപാഹ്വാനത്തിനാണ് കേസ്. എഐവൈഎഫ് നേതാക്കളുടെ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേെസടുത്തത്. പ്രസ്താവനയ്ക്ക് പിന്നാലെ ടി.ജി. മോഹന്ദാസിനെതിനെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
വീട്ടിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ടി.ജെ.മോഹന്‍ദാസിനെ തള്ളി ആര്‍എസ്എസ് നേരത്തേ രംഗത്ത് വന്നിരുന്നു. കലാപാഹ്വാനം നടത്തിയതിന് അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തിരുന്നു. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചു കൊല്ലുമായിരുന്നു എന്ന മോഹന്‍ദാസിന്റെ പരാമര്‍ശമാണ് വിവാദമായത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
തെലങ്കാനയിലെ ബിജെപി എംപിയുടേയും ടി.ജി. മോഹന്‍ദാസിന്റെയും നടപടി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ സംഘപരിവാര്‍ ശക്തികള്‍ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് സാമൂഹ്യമാധ്യമത്തിലൂടെ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.
''എനിക്ക് സാഹചര്യം കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്തുചെയ്യുമെന്ന് പറയാം. ജന്തര്‍മന്ദര്‍ പരിസരത്ത് നാല് സ്ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാലു മണിക്കൂറുകള്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള് പെറുക്കി ആശുപത്രിയില്‍ എത്തിക്കും.'' ഇങ്ങിനെയായിരുന്നു ടി.ജെ. മോഹന്‍ദാസിന്റെ വീഡിയോ സന്ദേശം.

Comments