സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില പോസ്റ്റുകള്‍ ഒരേസമയം അമ്പരപ്പിക്കുന്നതും ഹൃദയം കവരുന്നതുമാണ്. ചിലരുടെ വളരെ നിസ്സാരമായ ജെസ്റ്ററുകള്‍ വളരെയെളുപ്പം മനസ്സ് കീഴടക്കാറുണ്ട്. ഒരു ചെറിയ കരുതല്‍ വലിയ സന്തോഷം നല്‍കാറുണ്ട്.
ഇപ്പോഴിതാ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത റെസ്റ്റോറന്റില്‍ നിന്നു കിട്ടിയ ഭക്ഷണപാഴ്സലിനുള്ളിൽ 20 രൂപയുടെ റീഫണ്ടും കൈകൊണ്ട് എഴുതിയ കുറിപ്പും കണ്ടെത്തിയ സന്തോഷം പങ്കിടുകയാണ് ഒരു യുവതി. തന്നെയേറെ അത്ഭുതപ്പെടുത്തിയ ഈ പെരുമാറ്റം സോഷ്യല്‍ മീഡിയ വീഡിയോയിലൂടെയാണ് ‘ശ്രിയ’ എന്ന ഇൻസ്റ്റാഗ്രാം യൂസർ പങ്കിട്ടത്.
ഓൺലൈൻ വഴി ശ്രിയ ഓര്‍ഡര്‍ ചെയ്തത് ‘ചീസ് മോമോസാ’ണ്. എന്നാൽ റെസ്റ്റോറന്റിൽ ചീസ് മോമോസ് തീർന്നുപോയിരുന്നു. അത് ഉപഭോക്താവിനെ അറിയിക്കാതെയാണ് റെസ്റ്റോറന്റ് മികച്ച രീതിയില്‍ ഈ സാഹചര്യം മാനേജ് ചെയ്തത്. ചീസി മോമോകൾ ഓർഡർ ചെയ്തെങ്കിലും റെസ്റ്റോറന്റിൽ അവ തീർന്നുപോയതായി ശ്രിയ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതിനു പകരം, പാഴ്സലിനുള്ളിൽ സാധാരണ ക്രഞ്ചി മോമോകളും 20 രൂപയുടെ റീഫണ്ടുമാണ് റെസ്റ്റോറന്റ് അയച്ചത്. ഓർഡർ ക്യാൻസൽ ചെയ്യുകയോ, തെറ്റായ ഭക്ഷണം അയക്കുകയോ ചെയ്യുന്നതിന് പകരം, റെസ്റ്റോറന്റ് അധികൃതർ ‘നോർമൽ ക്രംചി മോമോസ്’ എത്തിച്ചു കൊടുത്തു. ഒപ്പം രണ്ടു വിഭവങ്ങളും തമ്മിലുള്ള വിലയിലെ വ്യത്യാസമായ 20 രൂപയും ഭക്ഷണപ്പൊതിക്കുള്ളിൽ വച്ച് തിരികെ നൽകുകയും ചെയ്തു. കൂട്ടത്തില്‍ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു.
“ചീസ് മോമോസ് തീർന്നുപോയി, അതിനാൽ നോർമൽ ക്രംചി മോമോസ് അയച്ചിട്ടുണ്ട്. വില വ്യത്യാസമായ 20 രൂപയും ഇതിനുള്ളിൽ തിരികെ വച്ചിട്ടുണ്ട്. നന്ദി...” എന്നായിരുന്നു കുറിപ്പ്. ‘വളരെ ചെറിയ കാര്യങ്ങളാണ് ഏറ്റവും വലിയ മതിപ്പുണ്ടാക്കുന്നത്’ എന്ന ക്യാപ്ഷനൊപ്പമാണ് ശ്രിയ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ‘ഒരു റെസ്റ്റോറന്റ് യഥാർത്ഥത്തിൽ അതിന്റെ ഉപഭോക്താക്കളെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെക്കുറിച്ചാണ്....’ എന്നാണ് വീഡിയോയില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. മുൻകൂട്ടി അറിയിക്കാതെ ഓർഡറുകൾ റദ്ദാക്കുന്ന നിലവിലെ രീതികൾക്കിടയിൽ, ഉപഭോക്താവിനോട് റെസ്റ്റോറന്റ് കാണിച്ച ഈ മര്യാദ നിമിഷനേരം കൊണ്ടാണ് തരംഗമായത്. നിരവധി രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ നിറയുന്നത്.

Comments