മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന് എം.ജി രാധാകൃഷ്ണന്റെ ജന്മവാര്ഷിക ദിനത്തില്‍ കുറിപ്പ് പങ്കുവച്ച് ഗായിക കെ.എസ്.ചിത്ര. തിരുവനന്തപുരത്തെ തൈക്കാടുളള എം.ജി രാധാകൃഷ്ണന്റെ പ്രതിമയ്ക്ക് സമീപത്ത് വെച്ച് എടുത്ത ഒരു ചിത്രവും കെ.എസ്. ചിത്ര പങ്കുവച്ചിട്ടുണ്ട്.
ചിത്രയുടെ ഗുരുവാണ് എം.ജി രാധാകൃഷ്ണന്. ''നിങ്ങളുടെ ജീവിതം ഒരു അനുഗ്രഹമായിരുന്നു, നിങ്ങളുടെ ഓര്‍മ്മകള്‍ വിലമതിക്കാനാവാത്ത നിധിയും, വാക്കുകള്‍ക്ക് അതീതമായി നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു. അളവറ്റ രീതിയില്‍ നിങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്നു.'' എന്നാണ് കെ.എസ്. ചിത്രയുടെ വാക്കുകള്‍.

ലളിതഗാനത്തിലും ചലച്ചിത്ര ഗാനരംഗത്തും ഒരുപോലെ ശോഭിച്ച സംഗീതഞ്ജനാണ് എം.ജി രാധാകൃഷ്ണന്. ജി അരവിന്ദന് സംവിധാനം ചെയ്ത തമ്പിനാണ് എം ജി രാധാകൃഷ്ണന് ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തുടര്‍ന്ന് തകര, ആരവം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോള്‍, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം തുടങ്ങി നാല്‍പ്പതിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്കി. മികച്ച സംഗീത സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Comments