തിരുവനന്തപുരം: അഴിമതിക്കെതിരെ യുവാക്കളെ അംബാസിഡർമാരാക്കുന്ന 'പ്രൊജക്ട് സീറോ-വിജിലൻസ് വിസിൽ’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴ. വേദിയിൽ ഉണ്ടായിരുന്ന നടൻ നിവിൻ പോളിയുടെ പേര് പറയുന്നതിനിടയിലാണ് അബദ്ധം പിണഞ്ഞത്. നിവിൻ പോളിക്ക് പകരം ‘നവീൻ പോളി’ എന്നു തെറ്റി പറയുകയായിരുന്നു. തെറ്റ് മനസ്സിലായ ഉടൻ വേദിയിൽ ഇരുന്നവരോട് തന്റെ തെറ്റു തിരുത്താൻ മന്ത്രി ആവശ്യപ്പെട്ടു.
താൻ പറഞ്ഞത് തെറ്റിപ്പോയി എന്നും നിങ്ങൾക്ക് തന്നെ പേരുപറയാം എന്നും ചെന്നിത്തല സദസ്സിനോട് പറഞ്ഞു. ആരാണ് ആക്ഷൻ ഹീറോ', എന്ന് ചോദിച്ച ശേഷം സദസ്സിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു. സദസ്സിൽനിന്ന് നിവിൻ പോളി എന്ന മറുപടി ഉയർന്നപ്പോൾ ‘നിവിൻ പോളിയാണ് ആക്ഷൻ ഹീറോ എന്ന് ചെന്നിത്തല പറഞ്ഞു. '
ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ സിനിമകളിൽ നിവിൻ പോളിയുടെ കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കുമെതിരായ പോരാട്ടമാണ് നടത്തുന്നത്. അത് സിനിമയിലാണെങ്കിൽ, ഇപ്പോൾ ജീവിതത്തിലും സമൂഹത്തിലും അഴിമതിക്കെതിരായ വലിയ പോരാട്ടത്തിന് എത്തിച്ചേർന്നിരിക്കുകയാണ് അദ്ദേഹമെന്ന് ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ ആദ്യ വിജിലന്‍സ് കമാന്‍ഡോ ആയി നിവിന്‍ പോളിയെ പ്രഖ്യാപിച്ചു.
‘പ്രൊജക്ട് സീറോ-വിജിലൻസ് വിസിൽ' എന്ന പേരിൽ നടപ്പാക്കുന്ന പുതിയ പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭയമില്ലാതെ അധികൃതരെ അറിയിക്കാനാകും.

Comments