വിശ്വസ്തമായ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ ഡിസൈന്‍, നവീകരിച്ച ക്യാബിന്‍, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവയോടെ ഒന്‍പതാം തലമുറ (9th-gen) ടൊയോട്ട ഹൈലക്‌സ് ഇന്ത്യയില്‍ എത്തി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തങ്ങളുടെ ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കായ ഹൈലക്‌സിന്റെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സമഗ്രമായ മാറ്റങ്ങളോടെ എത്തുന്ന ഈ വാഹനത്തിന്റെ പ്രാരംഭ വില 31.99 ലക്ഷമാണ് (എക്‌സ്-ഷോറൂം). നിലവിലുണ്ടായിരുന്ന മോഡലിന് 28.52 ലക്ഷം മുതല്‍ 36 ലക്ഷം വരെയായിരുന്നു വില.
പുതിയ ഹൈലക്‌സ് GX 4X2 AT, GX 4X4 AT, VX 4X4 AT എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. മൊത്തം വില റേഞ്ച് 31.99 ലക്ഷം മുതല്‍ 36.69 ലക്ഷം വരെയാണ് (എക്‌സ്-ഷോറൂം). സള്‍ഫര്‍ മെറ്റാലിക്, പ്ലാറ്റിനം പേള്‍ വൈറ്റ് മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ആഷ്, ഇമോഷണല്‍ റെഡ്, സൂപ്പര്‍ വൈറ്റ് എന്നിങ്ങനെ ആറ് ആകര്‍ഷകമായ നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം.
പുതിയ ഡിസൈന്‍ (Exterior)
കരുത്തുറ്റ ലുക്കും മികച്ച ഓഫ്-റോഡ് ശേഷിയുമുള്ള ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് തിരയുന്നവരെ തന്നെയാണ് പുതിയ ഹൈലക്‌സും ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇസൂസു വി-ക്രോസ് (Isuzu V-Cross) ആണ് പ്രധാന എതിരാളി.
* മുന്‍വശം (Front Fascia) - ടൊയോട്ടയുടെ പുതിയ ഗ്ലോബല്‍ പിക്കപ്പ് ഡിസൈന്‍ ലാംഗ്വേജാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. മുന്‍പിലെ വലിയ ടൊയോട്ട ലോഗോയ്ക്ക് പകരം ഗ്രില്ലില്‍ വലുപ്പത്തില്‍ എടുത്തു നില്‍ക്കുന്ന 'TOYOTA' ലെറ്ററിംഗ് നല്‍കിയിരിക്കുന്നു.
* മറ്റ് എക്സ്റ്റീരിയര്‍ മാറ്റങ്ങള്‍ - പുതിയ ഡിആര്‍എല്ലുകള്‍ (DRL) ഉള്‍പ്പെടുത്തിയ സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫോോഗ് ലൈറ്റുകള്‍, മസ്‌കുലര്‍ ലുക്കുള്ള ബോണറ്റ്, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റോട് കൂടിയ പുതിയ ബമ്പര്‍, ബോഡി കളറിലുള്ള ഗ്രില്‍ ഇന്‍സെര്‍ട്ടുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
* വശങ്ങളും പിന്‍വശങ്ങളും - സ്‌ക്വയര്‍ ആകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് കൂടുതല്‍ മസ്‌കുലര്‍ ലുക്ക് നല്‍കുന്നു. കറുപ്പ് നിറത്തിലുള്ള ORVM-കള്‍, അലോയ് വീലുകള്‍, ഡോര്‍ ഹാന്റിലുകള്‍ എന്നിവ സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. പിന്‍വശത്ത് C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടൈല്‍ഗേറ്റില്‍ വലിയ TOYOTA ലെറ്ററിംഗ്, കാര്‍ഗോ ബെഡിലേക്ക് എളുപ്പത്തില്‍ കയറാന്‍ സഹായിക്കുന്ന ഇന്റഗ്രേറ്റഡ് റിയര്‍ ബമ്പര്‍ സ്റ്റെപ്പ്, ലോക്ക് ചെയ്യാവുന്ന പിന്‍വാതില്‍ എന്നിവയുമുണ്ട്. ഇന്ത്യയില്‍ ഡബിള്‍-ക്യാബ് (Double-cab) വേര്‍ഷന്‍ തന്നെയാണ് തുടരുന്നത്.
ക്യാബിനിലെ പ്രധാന മാറ്റങ്ങള്‍ (Interior)
അകത്തളത്തില്‍ കൂടുതല്‍ പ്രീമിയവും റഗ്ഗ്ഡുമായ (Rugged) പുതിയ അപ്റൈറ്റ് ഡാഷ്ബോര്‍ഡ് ലേഔട്ടാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്.
* ഡ്യുവല്‍ 12.3-ഇഞ്ച് സ്‌ക്രീനുകള്‍ -ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് 12.3-ഇഞ്ച് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്.
* മറ്റ് ഫീച്ചറുകള്‍ - മള്‍ട്ടി-ടെറൈന്‍ സെലക്ട് (Multi-Terrain Select) മോഡുകള്‍ മാറ്റാനുള്ള ഡയല്‍, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് 4WD ഡ്രൈവിംഗ് മോഡുകള്‍, TPMS (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), i-Connect കണക്റ്റഡ് ഫീച്ചറുകള്‍, 7 SRS എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
* കംഫര്‍ട്ട് ഫീച്ചറുകള്‍ - ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ എന്നിവയും ക്യാബിനിലുണ്ട്.
* ADAS ഫീച്ചറുകള്‍ ഇല്ല - ആഗോള മോഡലുകളില്‍ റഡാര്‍ അധിഷ്ഠിത ADAS ഫീച്ചറുകള്‍ ലഭ്യമാണെങ്കിലും, ഇന്ത്യയിലെ ടോപ്പ്-സ്‌പെക് വേരിയന്റായ 'VX' ആഗോളതലത്തില്‍ ഒരു മിഡ്-വേരിയന്റ് ആയതിനാല്‍ ഇന്ത്യന്‍ മോഡലില്‍ ADAS ഒഴിവാക്കിയിട്ടുണ്ട്. ഈ പുതിയ ക്യാബിന്‍ ലേഔട്ട് വൈകാതെ അടുത്ത ഫോര്‍ച്യൂണറിലും (Fortuner) പ്രതീക്ഷിക്കാം.
എഞ്ചിനും പെര്‍ഫോമന്‍സും
ആഗോള വിപണിയില്‍ ഡീസല്‍, 48V മൈല്‍ഡ്-ഹൈബ്രിഡ് ഡീസല്‍, പെട്രോള്‍, ഇലക്ട്രിക് (BEV) മോഡലുകള്‍ ഉണ്ടെങ്കിലും, ഇന്ത്യയില്‍ പരീക്ഷിച്ച് തെളിയിച്ച 2.8 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
* പവര്‍ : 204 PS കരുത്തും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
* ഗിയര്‍ബോക്‌സ് : 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമാണ് നല്‍കിയിരിക്കുന്നത്.
* ഡ്രൈവ് സിസ്റ്റം : VX ട്രിമ്മില്‍ 4-വീല്‍ ഡ്രൈവ് (4WD) സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമ്പോള്‍, GX ട്രിമ്മില്‍ ഇത് ഓപ്ഷണലാണ്.

Comments