പി.എം ശ്രീ പദ്ധതിയിൽ യു.ഡി.എഫിന്റെ നിലപാട് ബിജെപിയുടെ ബി ടീമെന്ന ആരോപണം വീണ്ടും ശരിവയ്ക്കുന്നതാണെന്ന് സി.പി.ഐ. സംസ്ഥാനം പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് ഫണ്ട് സ്വീകരിച്ചെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ മറുപടിയോടെ തെറ്റാണെന്ന് തെളിഞ്ഞതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കോൺഗ്രസ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ, കേരളത്തിൽ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു തുടർനടപടിയും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിന് ലഭിച്ചത് സമഗ്ര ശിക്ഷ കേരള (SSK) ഫണ്ടാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിയമപരമായ ബാധ്യതയില്ലെന്ന കാര്യവും ഇതോടെ വ്യക്തമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലും പദ്ധതി നടപ്പാക്കണമെന്ന യു.ഡി.എഫിന്റെ ആവശ്യം ബിജെപിയെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ നിലപാടുകൾ പിന്തുടരുന്ന കോൺഗ്രസിൽ നിന്ന് ഇത് പ്രതീക്ഷിക്കാമെങ്കിലും മുസ്ലിം ലീഗും സംഘപരിവാർ അജണ്ടകളുടെ പ്രചാരകരായി മാറുന്നത് അപമാനകരമാണെന്നും ബിനോയ് വിശ്വം വിമർശിച്ചു.

Comments