മികച്ച ഒരു ജോലി നേടിയ ശേഷം മുപ്പതുകളിലേക്ക് കടക്കുന്ന ഏതൊരു യുവാവും ആഗ്രഹിക്കുന്നത് സ്വസ്ഥമായൊരു കുടുംബജീവിതമായിരിക്കും. തനിക്കിണങ്ങുന്ന ജീവിതപങ്കാളിയെ കണ്ടെത്തി കുടുംബം കെട്ടിപ്പടുക്കാനൊരുങ്ങുന്നവര്‍ ഇന്നേറെയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോയാല്‍ മാത്രമേ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റൂ എന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍ ജോലിത്തിരക്കുകള്‍ പെട്ടു പോകുന്ന പുതുതലമുറയിലെ ദമ്പതികള്‍ക്ക് പലപ്പോഴും പരസ്പരം സമയം നല്‍കാന്‍ കഴിയാതെ വരാറുണ്ട്.
ഇപ്പോഴിതാ കരിയര്‍ കാരണം അത്തരത്തിലൊരു സ്വസ്ഥ ജീവിതം സാധ്യമാകില്ലെന്ന് പറയുകയാണ് ‘യെസ് മാഡ’ത്തിന്റെ സിഇഒയായ ആദിത്യ ആര്യ. തന്റെ ജീവിത പങ്കാളിയെ വിമാനത്താവളത്തില്‍ വച്ച് വെറും 90 സെക്കന്റ് മാത്രം കാണാൻ സമയം കിട്ടിയ അനുഭവമാണ് ആദിത്യ പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ ലൂടെ പങ്കിട്ടത്. നിമിഷനേരം കൊണ്ട് വൈറലായി മാറിയ ഈ പോസ്റ്റിനെ പലരും പിന്തുണയ്ക്കുകയും ചെയ്തു.
വീട്ടിലെത്തി സൗന്ദര്യ - വെല്‍നെസ് സേവനങ്ങള്‍ നല്‍കുന്ന യെസ് മാഡത്തിന്റെ സഹസ്ഥാപകനും സിഇഒയുമായ ആദിത്യ ആര്യയാണ് തിരക്കേറിയ സംരംഭക ജീവിതവും ദാമ്പത്യവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.
‘‘ഞങ്ങളിൽ ഒരാൾ ലാൻഡ് ചെയ്യുകയായിരുന്നു. മറ്റൊരാള്‍ പോകുകയും...
ഒരേ ഗേറ്റിലൂടെ ഒരാള്‍ ഇറങ്ങുകയും അതേ ഗേറ്റിലൂടെ മറ്റേയാള്‍ കയറുകയും ചെയ്തത് കൊണ്ട് മാത്രം കാണാൻ പറ്റിയ ആ 90 സെക്കന്റ്... ഏറ്റവും ചെറിയ സമയത്ത് പരസ്പരം കൈകള്‍ കോർത്ത് ലോകത്തിലെ എല്ലാ സമയവും ഞങ്ങള്‍ ഒരുമിച്ചുണ്ടെന്ന് നടിച്ച് ആ നിമിഷം വിലപ്പെട്ടതാക്കാൻ ഞങ്ങള്‍ ശ്രമിച്ചു.
ഞങ്ങൾ ഇതിനെ ‘മീറ്റിംഗ്’ എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു. മിക്ക ദമ്പതികളും ഡേറ്റിന് പോകുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ലേയോവറുകളാണ്. ഇങ്ങനെയൊരു വിവാഹജീവിതം ആരും മുൻകൂട്ടി ആസൂത്രണം ചെയ്യില്ല. ഒരുമിച്ച് ഒരു സ്വപ്നം പടുത്തുയർത്തുമ്പോള്‍ ജീവിതം സ്വാഭാവികമായി ഇത്തരമൊരു രൂപം സ്വീകരിക്കുകയാണ്.
പരിമിതമായ സമയത്തെ പരമാവധി പ്രയോജനപ്പെടുത്താൻ ‘യെസ് മാഡം എന്ന സ്റ്റാർട്ടപ്പിന്റെ യാത്ര ഞങ്ങളെ പഠിപ്പിച്ചു. നിങ്ങൾ ഒരു സ്ഥാപകനായിരിക്കുമ്പോൾ ‘വിവാഹം’ മാത്രമായി ഇത് മാറുന്നു....9 വർഷം. ഒരേ തത്വം. വ്യത്യസ്ത ബോർഡ് റൂമുകൾ...ആ 90 സെക്കന്‍റ് ഞങ്ങള്‍ കൈ കോർത്ത് നിന്നു...’’ എന്നാണ് ആദിത്യ കുറിച്ചത്. ഒപ്പം വിമാനത്താവളത്തില്‍ ഭാര്യ ഗരിമ ശർമയെ കണ്ടുമുട്ടുന്ന നിമിഷവും പങ്കുവച്ചിട്ടുണ്ട്. ഒരാള്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ മറ്റേയാള്‍ മറ്റൊരു യാത്രയ്ക്കായി പുറപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

ആദിത്യയുടെ കുറിപ്പിന് ഭാര്യയും ‘യെസ് മാഡ’ത്തിന്റെ ഡയറക്ടറുമായ ഗരിമ ശർമയും മറുപടി കുറിച്ചു.
‘‘ചിലർക്കിത് വിചിത്രമായ ജീവിതമെന്ന് തോന്നിയേക്കാം. പക്ഷേ ഞങ്ങൾക്ക് ഇത് പ്രണയമാണ്. ഒരുമിച്ച് ഒരു സംരംഭം വളർത്തുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഞങ്ങൾ രണ്ടുപേരും വിശ്വസിക്കുന്ന ഒരു ലക്ഷ്യം ജീവിക്കുക, സമൂഹത്തിന് ഉപകാരപ്പെടുന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുക എന്നിവയാണ് ഈ ത്യാഗങ്ങളുടെ പിന്നിലെ പ്രചോദനം. നമ്മുടെ രാജ്യത്തെ സേവിക്കുക എന്നത് വെറും വാക്കുകളിൽ മാത്രമല്ല മറ്റുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും കൂടിയാണെന്ന് നമ്മുടെ കുട്ടികൾക്ക് കാണിച്ചുകൊടുക്കുക.
മറ്റുള്ളവർ വിമാനത്താവളത്തില്‍ പരസ്പരം കടന്നുപോകുന്ന രണ്ടുപേരെയാണ് കണ്ടത്. എന്നാല്‍, ഞങ്ങള്‍ കണ്ടത് ഒരേ സ്വപ്നത്തിലേക്ക് ഒരുമിച്ച് നടന്നുപോകുന്ന രണ്ടുപേരാണ്...’’ എന്നാണ് ഗരിമ കുറിച്ചത്. ഈ ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ നേടി, ഒപ്പം സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നവരുടെ സംരംഭക ജീവിതവും കുടുംബജീവിതവും തമ്മിലുള്ള വെല്ലുവിളികളെക്കുറിച്ച് പലരും ചര്‍ച്ച ചെയ്യുകയും ചെയ്തു.

Comments