പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന് വിഷ്ണുവിന്റെ അവതാരം ആണെന്ന് നടന് സുദേഷ് ബെറി.പ്രധാനമന്ത്രിയോട് തനിക്ക് അതിരറ്റ ബഹുമാനമാണുള്ളതെന്നും അവസരം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ കാലുകള്‍ കഴുകി ആ വെള്ളം കുടിക്കാന്‍ പോലും താന്‍ തയ്യാറാണെന്നും താരം പറഞ്ഞു.
കോക്രോച്ച് ജനത പാര്‍ട്ടിയെ അധിക്ഷേപിച്ച് സംസാരിക്കുന്നതിനിടെയാണ് സുദേഷ് പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. താരത്തിന്റെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
'എജിപി, സിജിപി ഇതൊന്നും എനിക്കറിയില്ല... എനിക്ക് ഈ ആളുകളെ ഒന്നും തിരിച്ചറിയാന്‍ പോലും കഴിയില്ല. അവര്‍ രാജ്യത്തെ പിന്നോട്ട് വലിക്കുകയാണെന്ന് മാത്രമേ എനിക്കറിയൂ'.- സുദേഷ് പറഞ്ഞു. കോക്രോച്ച് ജനതാ പാര്ട്ടിക്കാര് ഭ്രാന്തന്മാരാണെന്നും സുദേഷ് അധിക്ഷേപിച്ചു.
'ഇവരെല്ലാം ഉപയോഗശൂന്യരായ ആളുകളാണ്. രാജ്യത്തിന് വേണ്ടി അവര്‍ ഒന്നും ചെയ്യുന്നില്ല. സമൂഹത്തെ ആത്മാര്‍ഥമായി സേവിക്കണമെന്നുണ്ടെങ്കില്‍ കുട്ടികള്‍ക്കായി പാര്‍ക്കുകള്‍ നിര്‍മ്മിക്കൂ, മുതിര്‍ന്ന പൗരന്മാര്ക്കായി വൃദ്ധസദനങ്ങള്‍ സ്ഥാപിക്കൂ, ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കൂ. ജന്തര്‍ മന്തറില്‍ വെറുതെ ഇരുന്ന് പ്രതിഷേധം നടത്തിയാല്‍ ഒന്നും നേടാനാവില്ല'.- സുദേഷ് വ്യക്തമാക്കി.
സിജെപി പ്രസിഡന്റ് തന്നെ വിളിച്ച് കൂട്ടായ്മയുടെ ഭാഗമാകാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ താന്‍ ഫോണ്‍ കട്ട് ചെയ്തെന്നും നടന് അവകാശപ്പെട്ടു. അവര്‍ നുണയന്മാരാണ്, അവര്‍ക്ക് ഒന്നും അറിയില്ലെന്നും സുദേഷ് അധിക്ഷേപിച്ചു.
'വിചിത്രമായ ഏതോ ഒരു ജീവിയുടെ പേര് ഉപയോഗിച്ചാണ് അവര്‍ പാര്‍ട്ടി രൂപീകരിച്ചത്. അതിന് പകരം എന്തുകൊണ്ട് അവര്‍ക്ക് 'ഹൈന (കഴുതപ്പുലി) പാര്‍ട്ടി' തന്നെ രൂപീകരിച്ചു കൂടാ ?'- അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.
പ്രധാനമന്ത്രി എന്തു തെറ്റാണ് ചെയ്തത് എന്നാണ് സുദേഷ് ബേരിയുടെ മറ്റൊരു ചോദ്യം. താന്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല. ദൈവത്തെ ആരാധിക്കുന്നതു പോലെ അദ്ദേഹത്തെയും ആരാധിക്കുന്നു. അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലെന്നും സുദേഷ് പോഡ്കാസ്റ്റില്‍ പറഞ്ഞു.

Comments