ബെംഗളൂരുവിൽ അംഗപരിമിതനാണെന്ന് വരുത്തിതീർത്ത് ഭിക്ഷ യാചിച്ച യുവാവിനെ നാട്ടുകാർ കയ്യോടെ പിടികൂടിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാകുന്നു. ശരീരത്തിന് ചലനശേഷിയില്ലെന്ന് കാണിച്ച് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ച യുവാവിന്റെ തട്ടിപ്പാണ് നാട്ടുകാരുടെ ഇടപെടലിലൂടെ പുറത്തുവന്നത്. ഇത്തരത്തിലുള്ള വ്യാജ ഭിക്ഷാടനത്തിനെതിരെ കടുത്ത വിമർശനമാണ് ഓൺലൈൻ ലോകത്ത് ഉയരുന്നത്.
ബെംഗളൂരുവിലെ തിരക്കേറിയ തെരുവിൽ വടിയുടെ സഹായത്തോടെ കാലിഴച്ച് വളരെ ബുദ്ധിമുട്ടിലാണ് യുവാവ് നടക്കുന്നതെന്ന വ്യാജേനയെത്തിയാണ് ഭിക്ഷ യാചിച്ചിരുന്നത്. എന്നാൽ ദിവസങ്ങളായി ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ നിരീക്ഷിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. നാട്ടുകാർ തടഞ്ഞുനിർത്തിയപ്പോൾ യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ സാധാരണ പോലെ നടക്കാൻ കഴിയുന്ന ഇയാളുടെ യഥാർത്ഥ അവസ്ഥ പുറത്തുവന്നു.
പരസ്യമായി പിടിക്കപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ നിന്ന യുവാവിന്റെ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്നവർ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ഉത്തരപ്രദേശ് സ്വദേശിയായ മുകേഷ് എന്ന യുവാവാണ് ഇത്തരത്തിൽ ആളുകളെ കബളിപ്പിച്ചതെന്ന് പിന്നീട് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഒരു ആഴ്ച മുമ്പ് ബെംഗളൂരുവിൽ എത്തിയ ഇയാൾ ജീവിക്കാനായി ഈ മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾക്കായി സുമനഹള്ളിയിലെ ഭിക്ഷക്കാരുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. യഥാർത്ഥത്തിൽ അർഹതപ്പെട്ട സഹായങ്ങൾ ലഭിക്കേണ്ട അശരണരെയും ഭിക്ഷാടന രംഗത്തെ ഇത്തരം വ്യാജന്മാരെയും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നത്.

Comments