ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച നടനാണ് സംഗീത് പ്രതാപ്. ഒരു ഫിലിം എഡിറ്ററായി സിനിമയിലെത്തിയ സംഗീത് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്ത് എത്തുകയും പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ ഭാര്യയ്ക്കൊപ്പമുളള ചിത്രങ്ങളും ഹൃദ്യമായ ഒരു കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സംഗീത് പ്രതാപ്.
'എന്റെ ജീവിതം തന്നെ മാറ്റിമറിച്ച എന്റെ പെണ്ണിന്... എന്റെ ലോകത്തേക്ക് കടന്നുവന്ന് സന്തോഷത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പരസ്പരം മനസ്സിലാക്കുന്നതിനെക്കുറിച്ചും ഞാന്‍ കരുതിയിരുന്ന എല്ലാ ചിന്തകളെയും മാറ്റി തിരുത്തിക്കുറിച്ചതിന് നന്ദി. പ്രതിസന്ധികളില്‍ എന്റെ കരുത്തും, ഏറ്റവും കഠിനമായ ദിവസങ്ങളില്‍ പോലും എന്നെ പുഞ്ചിരിപ്പിക്കാനുള്ള കാരണവുമാണ് നീ. നീ കൂടെയുള്ളപ്പോള്‍ എല്ലാം കൂടുതല്‍ ആശ്വാസമുള്ളതും അര്‍ത്ഥവത്തായതുമായി മാറുന്നു. നിന്നെ സ്നേഹിക്കുക എന്നത് ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും എളുപ്പമുള്ളതും എന്നാല്‍ ഏറ്റവും ആഴമേറിയതുമായ കാര്യമാണ്. പ്രത്യേകിച്ച് ഈ നിമിഷത്തില്‍... നമ്മെ പൂര്‍ണ്ണമാക്കാന്‍ നമ്മുടെ കുഞ്ഞുവാവ വരാനിരിക്കുമ്പോള്‍'', എന്നാണ് സംഗീത് പ്രതാപ് കുറിച്ചത്.

ആന്‍സിയാണ് സംഗീത് പ്രതാപിന്റെ ജീവിതപങ്കാളി. 2023-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ തങ്ങളുജെ ആദ്യത്തെ കണ്മണിയ്ക്കായുളള കാത്തിരിപ്പിലാണ് സംഗീതപ് പ്രതാപും ആന്‍സി.

Comments