More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ചീത്ത പറയുമ്പോഴല്ല, മറിച്ച് മമ്മൂക്ക ‘സിദ്ധിക്കേ’എന്ന് വിളിച്ചാല്‍ മനസ്സിലാകും ആള് ദേഷ്യത്തിലാണെന്ന്...’ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെപ്പറ്റി സിദ്ദിഖ്

Authored by Web Desk | Last updated: 05 Aug 2026, 9:52 PM | 7 min read

Print
Sidhique about his bonding with Mammootty (Image source: Instagram)
Sidhique about his bonding with Mammootty (Image source: Instagram)
മലയാളസിനിമയില്‍ നാലുപതിറ്റാണ്ടിലധികമായി അഗ്രഗണ്യനായി നിലകൊള്ളുന്ന താരമാണ് സിദ്ദിഖ്. കോമഡി കഥാപാത്രങ്ങളിലൂടെ തുടക്കം കുറിച്ച് പിന്നീട് സഹനായകനായും നായകനായും വില്ലനായുമൊക്കെ സിദ്ദിഖ് തിളങ്ങി. ഏതൊരു കഥാപാത്രം തന്നിലേക്കെത്തിയാലും സ്വഭാവിക അഭിനയത്തിലൂടെ അതിനെ ഏറ്റവും മികച്ചതാക്കാന്‍ സിദ്ദിഖ് ശ്രമിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ക്യാരക്ടര്‍ റോളുകളില്‍ തന്റേതായ ഒരു ഐഡന്റിറ്റി സൃഷ്ടിച്ച് കൈയടി നേടുകയാണ് താരം. അനായാസമായി കഥാപാത്രത്തിലേക്ക് പരകായപ്ര​വേശം നടത്താറുള്ള താരത്തിന്റെ കഴിവാണ് പുതുതലമുറയ്ക്കൊപ്പവും വെള്ളിത്തിരയില്‍ താരം തിളങ്ങുന്നു എന്നുള്ളതിന്റെ തെളിവ്.
വലിയൊരു സൗഹൃദവലയം തന്നെ സിദ്ദിഖിന് മലയാളസിനിമയിലുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് മമ്മൂട്ടി. ഒരു സുഹൃത്തിനേക്കാളുപരി സഹോദരസ്നേഹമാണ് ഇവര്‍ക്കിടയിലുള്ളത്. വ്യക്തിജീവിതത്തിലും വളരെ അടുത്ത സൗഹൃദമുള്ള ഇവര്‍ ഓണ്‍സ്ക്രീനില്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത് സ​സഹോദരങ്ങളായിട്ടാണ്. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഒരു ജേഷ്ഠതുല്യനാണ് മമ്മൂട്ടിയെന്നും അദ്ദേഹം വേണ്ടെന്ന് പറഞ്ഞ കാര്യങ്ങള്‍ താന്‍ അതേപോലെ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും സിദ്ദിഖ് മുന്‍പ് പല തവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഇവര്‍ക്കിടയിലുള്ള ബന്ധത്തിന്റെ ആഴം പങ്കിടുകയാണ് സിദ്ദിഖ്. മമ്മൂട്ടി ദേഷ്യപ്പെട്ടാലും തനിക്കതില്‍ പ്രശ്നമില്ലെന്നും മമ്മൂട്ടി​യില്‍ നിന്ന് ചീത്ത കേട്ടാലും അത് ഗമയുള്ള കാര്യമാണെന്നുമാണ് സിദ്ദിഖ് പറയുന്നത്. സാധാരണയുള്ള വിളിയില്‍ നിന്ന് തന്റെ പേര് വിളിച്ചു കേള്‍ക്കുമ്പോഴാണ് മമ്മൂട്ടി തന്നോട് ദേഷ്യമുണ്ടെന്ന് മനസ്സിലാകുകയെന്നും താരം പറഞ്ഞു.
‘‘ഞാനും മമ്മൂക്കയും കൂടെ ആഗസ്റ്റ് 15 എന്ന് പറഞ്ഞ പടം അഭിനിക്കുന്ന സമയത്ത്, മമ്മൂക്കയുടെ ഷോട്ട്സ് ആദ്യം തീർത്ത് വിടാനാണ് നോക്കുക. അന്ന് ഡേ സീൻ ആണ്. ആറു മണി ആകുമ്പോൾ തീരും. അഞ്ചു മണി ഒക്കെ ആയപ്പോഴേക്കും മമ്മൂക്കയുടെ ഷോട്ട്സ് തീർന്നു. മമ്മൂക്കയുടെ ഷോട്സ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ‘നിന്റെ കഴിഞ്ഞില്ലേയെന്ന്’. ഞാൻ പറഞ്ഞു, ‘എന്റെ ഇനി കുറച്ചുകൂടി ഉണ്ടെന്ന്....’ ‘എന്നാൽ എടുത്തിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം...’ എന്നായി അദ്ദേഹം. കാരണം ദൂരം ഉണ്ട്, കുറേ യാത്ര ചെയ്യണം. ജോഷി സാർ പലപ്പോഴും പറയും ‘എടാ നിന്റെ ഷൂട്ട് കഴിഞ്ഞാൽ നീ പോകല്ലേ അവന്റെ കൂടെ കഴിഞ്ഞിട്ട് പോകാം...’ എന്ന്. നമുക്ക് ഇതൊരു സന്തോഷമുള്ള കാര്യമാണ്. മമ്മൂക്കേടെ കൂടെ ഇരുന്ന് വർത്താനം ഒക്കെ പറഞ്ഞു അങ്ങനെ പോകാലോ. അതൊക്കെയാണ് ഞങ്ങളുടെ മധുരമായ ജീവിതം എന്ന് പറയുന്നത്.
മമ്മൂക്കയെ എനിക്ക് പേടിയില്ല. അസോസിയേഷന്റെ പല കാര്യങ്ങള്‍ക്കും റിഹേഴ്സല്‍ ക്യാമ്പ് നടക്കുമ്പോഴുമൊക്കെ പല കാര്യങ്ങളും മമ്മൂക്കയോട് പറയാന്‍ പലരും എന്നെയേല്‍പ്പിക്കാറുണ്ട്. ഞാനതു ധൈര്യത്തോടെ പറയും. കാരണം ചീത്ത പറഞ്ഞാലും അത് മമ്മൂക്കയല്ലേ പറയുന്നത്. മമ്മൂക്ക ചീത്ത പറഞ്ഞാലും അത് നമുക്കൊരു ഗമയല്ലേ.
മമ്മൂക്ക ചീത്ത പറയുമ്പോഴല്ല, എന്റെ പേരു വിളിച്ചാല്‍ എനിക്ക് മനസ്സിലാകും ദേഷ്യപ്പെട്ട് വിളിക്കുകയാണെന്ന്. അല്ലെങ്കില്‍ എടാ എന്നേ വിളിക്കൂ. ‘അവനോട് വരാന്‍ പറ, നീയിങ്ങ് വന്നേ’ എന്നൊ​ക്കയേ പറയൂ. എന്നാല്‍ ‘സിദ്ദിഖേ’ എന്ന് വിളിച്ചാല്‍ നമുക്കറിയാം ഇത് ദേഷ്യമാണ്, ദേഷ്യം വരുന്നുണ്ട് എന്ന്. പക്ഷേ ഞാനതും എന്‍ജോയ് ചെയ്യും. അല്ലാതെ മമ്മൂക്ക വഴക്കു പറഞ്ഞെന്ന് വച്ച് നമ്മള്‍ പിന്നെ മമ്മൂക്കയോട് മിണ്ടാതെ നടക്കുമോ?
ഒരിക്കല്‍ ഞാനെന്തോ ഒരു തമാശ പറഞ്ഞത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ എനിക്കത് മനസ്സിലായതുമില്ല. ഉച്ചയ്ക്ക് സെറ്റില്‍ വച്ച് മമ്മൂക്കയ്ക്ക് കഴിക്കാനുള്ള ചോറ് കൊണ്ടു വച്ചപ്പോള്‍ ഞാനും കൂടെ പോയിരുന്നു. ഒരു പ്രത്യേക അരി വച്ചിട്ടുള്ള ചോറാണ് മമ്മൂക്ക കഴിക്കുന്നത്. ഞാനതില്‍ നിന്ന് കുറച്ചിങ്ങ് എടുത്തു. എന്നിട്ട് എന്റെ പ്ലേറ്റിലിട്ട് കഴിക്കാനൊരുങ്ങി. അപ്പോള്‍ മമ്മൂക്ക ആ ചോറ് മുഴുവന്‍ എന്റെ പ്ലേറ്റിലേക്കിട്ടു. ‘മമ്മൂക്കയ്ക്ക് വേണ്ടേ’ എന്ന് ഞാന്‍ ചോദിച്ചു. ‘വേണ്ട നീ കഴിച്ചോ’ എന്നായി മമ്മൂക്ക. ഞാനാണെങ്കില്‍ മീന്‍ കറിയൊക്കെ ഒഴിച്ച് അടിപൊളിയായി എല്ലാം കഴിക്കുകയും ചെയ്തു.
അന്ന് തമിഴ്നാട്ടിലോ മറ്റോ ആയിരുന്നു ഷൂട്ടിംഗ്. ഞങ്ങളെല്ലാവരും ഓരോ വില്ലയിലായിരുന്നു താമസം. അന്നത്തെ ഷൂട്ട് കഴിഞ്ഞിട്ട് വൈകുന്നേരം മമ്മൂക്കയുടെ വീട്ടിലേക്ക് ചെന്നു. സുലുത്തയും (സുല്‍ഫത്ത്) അവിടെയുണ്ട് അപ്പോള്‍. ഞാനവിടെ ചെല്ലുമ്പോള്‍ മമ്മൂക്കയവിടെ വേറെന്തോ നോക്കിയിരിക്കുകയാണ്. ഞാന്‍ ചെന്നിരുന്ന് വര്‍ത്തമാനമൊക്കെ പറയുന്ന സമയത്ത്, ‘സുലു, ഇന്ന് സെറ്റില്‍ വച്ച് ഇവനൊരു തമാശ പറഞ്ഞിട്ട് എനിക്ക് ഭയങ്കര ദേഷ്യമായി. അങ്ങനെ ഞാനിവനോട് പിണങ്ങി. അതീ പൊട്ടനൊഴിച്ച് സെറ്റില്‍ ബാക്കിയെല്ലാവര്‍ക്കും മനസ്സിലായി. ഇവന് മനസ്സിലായിട്ടില്ല..’ എന്ന് മമ്മൂക്ക പറഞ്ഞു.
മമ്മൂക്ക പറഞ്ഞത് സത്യമാണ്. എനിക്കത് ഇന്നും മനസ്സിലായിട്ടില്ല. അന്ന് മമ്മൂക്ക സെറ്റില്‍ വച്ച് എന്നോട് ദേഷ്യത്തിലായിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. ഇനിയങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിലും എനിക്കത് ഒരു വിഷയമേ അല്ല. മമ്മൂക്ക ചീത്ത പറഞ്ഞാലെന്താ, എത്രയോ തവണ പറഞ്ഞിരിക്കുന്നു. ​അതൊന്നും ഒരു പ്രശ്നമുള്ള കാര്യമൊന്നുമല്ല, എനിക്കതു ​കൊണ്ട് പേടിയും തോന്നിയിട്ടില്ല...’’ സിദ്ദിഖ് പറഞ്ഞു. മധുരമീ ജീവിതം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.



















Tags

  • mammootty
  • sidhique
  • mammootty and sidhique friendship

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Lissy Lakshmi about sharing screen with daughter Kalyani (Image Source: Instagram)

‘ക്രാഫ്റ്റിനോടുള്ള നിന്റെ സമർപ്പണം, അച്ചടക്കം, അഭിനിവേശം എല്ലാം അത്ഭുതപ്പെടുത്തുന്നു; പ്രചോദനമാണത്...’ കല്യാണിയ്ക്കൊപ്പം സ്ക്രീന്‍ പങ്കിട്ട സന്തോഷത്തില്‍ ലിസി

Dhyan mass reply to trolls aganist him

​ട്രോളിയ പോസ്റ്റിനെ പോലും കീശയിലാക്കി ധ്യാന്‍ ശ്രീനിവാസന്‍; വൈറല്‍ ട്രോളിന് ‘അണ്ണനും അണ്ണിയും എന്റെ ജീവനാ’ എന്ന കിടിലന്‍ മറുപടി നല്‍കി ധ്യാന്‍

Kavya Madhavan (Image Source: Instagram)

‘എന്തൊരു ചേലാണ്...’ ബ്ലാക്ക് പോള്‍ക്ക ഡോട്ട് കസവു സാരിയില്‍ മലയാളത്തിന്റെ മുഖശ്രീ കാവ്യ മാധവന്‍; ഇന്നുമീ സൗന്ദര്യത്തിന് പകരം വയ്ക്കാനാളില്ലെന്ന് കമന്റുകള്‍

Sunny Deol on 43 Years of ‘Betaab' (Image Source: Instagram)

‘അന്നു തൊട്ട് ലഭിക്കുന്ന സ്നേഹമാണ് ഏറ്റവും വലിയ ശക്തി ; ഓരോ ഓര്‍മ്മയ്ക്കും സിനിമയ്ക്കും യാത്രയുടെ ഭാഗമായവര്‍ക്കും നന്ദി...’ ആദ്യസിനിമയ്ക്ക് 43 വയസ്സെന്ന് സണ്ണി ഡിയോള്‍

  ' തമിഴ്‌നാട്ടില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു, പക്ഷേ നല്ലതുചെയ്താലും വിമര്‍ശിക്കാന്‍ എപ്പോഴും ഒരു വിഭാഗമുണ്ടാകും' ; മാധവന്‍

' തമിഴ്‌നാട്ടില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു, പക്ഷേ നല്ലതുചെയ്താലും വിമര്‍ശിക്കാന്‍ എപ്പോഴും ഒരു വിഭാഗമുണ്ടാകും' ; മാധവന്‍

photo-www.instagram.com/judeanthanyjoseph/

'ഞാനെന്നും ഇത് നിധിയായി കൊണ്ടുനടക്കും' ; സുചിത്ര മോഹന്‍ലാല്‍ സമ്മാനിച്ച ആഡംബര വാച്ചിന്റെ ചിത്രം പങ്കിട്ട് ജൂഡ് ആന്തണി ജോസഫ്

Comments