തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. അടുത്തിടെ സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഇടുപ്പെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് വിശ്രമത്തിലാണ് താരം. തന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പും രശ്മിക പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ തന്റെ വിശ്രമവേളയെ വളരെ പോസിറ്റീവായി ആസ്വദിക്കുകയാണ് താരം. അതിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിലൂടെയാണ് രശ്മിക ആരാധകരുമായി പങ്കുവെച്ചത്. താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും, തന്റെ ദിവസങ്ങള്‍ ഉറക്കം, ഭക്ഷണം, പസിലുകള്‍, വായന, ഓമനമൃഗമായ ഔറയ്‌ക്കൊപ്പം കളിക്കല്‍ എന്നിവയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് രശ്മിക പറയുന്നത്.
‘ഡിയര്‍ ഡയറി.. ഞാന്‍ എവിടെ തുടങ്ങണം? എന്റെ ദിവസങ്ങള്‍ നന്നായി പോകുന്നു. ധാരാളം ഉറക്കവും വിശ്രമവും, പസിലുകളും, കുറച്ച് വായനയും, ചില ഷോകള്‍ കാണലും, വളരെ ആവശ്യമായ മുടിയുടെയും ചര്‍മ്മത്തിന്റെയും സംരക്ഷണവും.. കൂടാതെ മീറ്റിംഗുകളും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു.

കല്യാണ ഫോട്ടോകളും വീഡിയോകളും നോക്കുന്നു, കാരണം ഇതുവരെ എനിക്ക് അതിന് തക്കതായ സമയം ലഭിച്ചിരുന്നില്ല.. എന്റെ ദിനചര്യ എന്ന് പറയുന്നത് ഏകദേശം, ഉണരുക, ഇനി അലാറങ്ങളുടെ ശല്യമില്ല. ശരീരം ആവശ്യപ്പെടുമ്പോള്‍ മാത്രം ഉണരുക, അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുക, മീറ്റിംഗുകള്‍, പസിലുകള്‍ അല്ലെങ്കില്‍ ഔറയ്ക്ക് അതിന് കഴിയുമ്പോള്‍ അവളോടൊപ്പം വായന, ഒരു ഷോ കാണുക, എന്നിട്ട് ഉറങ്ങാന്‍ കിടക്കുക.. ഇടയ്‌ക്കെല്ലാം ഒന്ന് വേഗത കുറയ്ക്കുന്നത് അത്ര മോശമൊന്നുമല്ല, അല്ലേ! - രശ്മിക കുറിച്ചു.
മൈസ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ചിത്രീകരണത്തിനിടയില്‍ തന്റെ വലതു ഇടുപ്പെല്ലിലെ ഒരു ടെന്‍ഡോണ്‍ വേര്‍പെട്ടെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും നടി നേരത്തെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Comments