സിനിമാ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയുടെ ഒരു പ്രിയപ്പെട്ട നടി പങ്കുവച്ച തന്റെ ഒരു ത്രോബാക്ക് ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളില്‍ ഈ ക്യൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
മറ്റാരുമല്ല ആരാധകള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി ആന്‍ഡ്രിയയുടെ കുട്ടിക്കാലത്തെ ചിത്രമാണിത്. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ചിത്രം പങ്കുവച്ചത്. '' 90 കള്‍ വിളിക്കുന്നു' എന്നാണ് ആന്‍ഡ്രിയ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്.നിരവധി പേര് പോസ്റ്റിന് കമന്റും ലൈക്കുമായി എത്തി.

അഭിനേത്രി, ഗായിക എന്നീ നിലകളിലെല്ലാം തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആന്‍ഡ്രിയ ജെറീമിയ. ഗൗതം വാസുദേവ് മേനോന്റെ ' വേട്ടയാട് വിളയാട്' എന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തന്നെ ' പച്ചൈക്കിളി മുത്തുച്ചുരം' എന്ന സിനിമയില്‍ നായികയായി അഭിനയിക്കുകയും ചെയ്താണ് ആന്‍ഡ്രിയ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ആയിരത്തില്‍ ഒരുവന്, മങ്കാത്ത, അരണ്‍മനൈ, വിശ്വരൂപം, വട ചെന്നൈ, മാസ്റ്റര്‍, തുടങ്ങി നിരവധി ചിത്രങ്ങളിലും ആന്‍ഡ്രിയ അഭിനയിച്ചു. ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ' അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം നടത്തിയ ആന്‍ഡ്രിയ പിന്നീട് മലയാളത്തില്‍ വേറെയും സിനിമകള്‍ ചെയ്തു. തോപ്പില്‍ ജോപ്പന് ആണ് മലയാളത്തില്‍ ആന്‍ഡ്രിയ അഭിനയിച്ച അവസാന സിനിമ.

Comments