മാഡ്രിഡ്: ലാലിഗയില്‍ പുതിയ സീസണ് തുടങ്ങാനിരിക്കെ മറ്റൊരു പ്രധാന സൈനിംഗ് നടത്തി റിയല്‍മാഡ്രിഡ്. പുതിയ പരിശീലകന് ജോസ് മൊറീഞ്ഞോയ്ക്ക് കീഴില്‍ പുതിയ കുതിപ്പിനൊരുങ്ങുന്ന റയല്‍ സ്പെയിന്റെ യുവതാരം കാര്‍ലോസ് എസ്പിയയെയാണ് സ്വന്തമാക്കിയത്. 21 കാരനായ താരത്തിന് വേണ്ടി അഞ്ചുവര്‍ഷത്തെ കരാറാണ് മുമ്പില്‍ വെച്ചത്.
നിലവില്‍ ലെവന്റേയുടെ താരമായ മുന്നേറ്റക്കാരനുമായി കരാറില്‍ എത്തിയതായി റിയല്‍ മാഡ്രിഡ് വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു.
സ്പെയ്ന്‍ യൂത്ത് ഇന്റര്‍നാഷണലായ 21 കാരന് കഴിഞ്ഞ ലാ ലിഗ സീസണില്‍ 11 ഗോളുകള്‍ നേടുകയും 23 വയസ്സിന് താഴെയുള്ള മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഫുള്‍ഹാമില്‍ ചേരുന്ന ഗൊണ്‍സാലോ ഗാര്‍ഷ്യയ്ക്ക് പകരക്കാരനായാണ് മാഡ്രിഡ് എസ്പിയെ നിരയില്‍ എത്തിച്ചത്.
21 വയസ്സുള്ള കാര്‍ലോസ് എസ്പി ലെവന്റേയ്ക്കായി മൂന്ന് സീസണുകള്‍ കളിച്ചിട്ടുണ്ട്. 66 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 20 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഡ്രിഡിന്റെ പുതിയ കോച്ച് ജോസ് മൗറീന്യോയുടെ കീഴില്‍ കിലിയന്‍ എംബപ്പെ, എന്‍ഡ്രിക്ക് എന്നിവര്‍ക്കൊപ്പം ഫോര്‍വേഡ് നിരയില്‍ എസ്പിയും മത്സരിക്കും. മാര്‍ക്ക് കുക്കുറേയ, ബെര്‍ണാഡോ സില്‍വ, ഇബ്രഹിം കൊണാതെ, ഡെന്‍സെല്‍ ഡുംഫ്രിസ് എന്നിവരുടെ വരവിന് ശേഷം ഈ സമ്മറില്‍ മാഡ്രിഡ് നടത്തുന്ന അഞ്ചാമത്തെ സൈനിങ്ങാണിത്.
ആര്‍ബി ലെയ്പ്സിഗില്‍ നിന്ന് യാന്‍ ഡിയോമാണ്ടെയെയും മാഡ്രിഡ് ഉടന്‍ സ്വന്തമാക്കും. ലോകകപ്പിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റോഡ്രിയെ ടീമിലെത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.

Comments