പത്തനംതിട്ട: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ വിശദീകരണവുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. പദ്ധതിയിൽ തുടരണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഷയം യു.ഡി.എഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിൽ തുടരണമോ പിൻവാങ്ങണമോയെന്നത് മന്ത്രിമാരുടെ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാനാണ് ആലോചനയെന്ന് നേരത്തെ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് യോഗത്തിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവമായ ചർച്ച നടന്നിട്ടില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്.
ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും വിഷയത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം അറിയിച്ചിരുന്നില്ലെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. ഇതിനായി നിയോഗിച്ച മന്ത്രിമാരുടെ ഉപസമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും, അതിന് മുമ്പ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതാണ് വിവാദത്തിന് വഴിവെച്ചതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

Comments