തഞ്ചാവൂര്‍: തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍, നടി തൃഷയെ ഉദ്ധരിച്ചുള്ളതെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ട അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായി. കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്യവെ, മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് കാവേരി ജലത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും തമിഴ്നാടിന് കാവേരി വെള്ളത്തിന്റെ ഒരു തുള്ളി പോലും ലഭിച്ചിട്ടില്ലെന്നും ഉദയനിധി കുറ്റപ്പെടുത്തി.
എന്നാല്‍ സദസ്സില്‍ ഉണ്ടായിരുന്ന ആരോ 'തൃഷ, തൃഷ' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ റാലി വിവാദ വഴിത്തിരിവിലേക്ക് കടന്നു.
പ്രസംഗം നിര്‍ത്തി ഉദയനിധി നടത്തിയ പ്രതികരണം അശ്ലീല ചുവയുള്ള ദ്വയാര്‍ത്ഥ പരാമര്‍ശമായി വ്യാഖ്യാനിക്കപ്പെട്ടതോടെ വന്‍ രാഷ്ട്രീയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഉദയനിധിയുടെ പരാമര്‍ശം അരുതാത്തതും അശ്ലീലവും സംസ്‌കാരശൂന്യവും നാണംകെട്ടതുമാണെന്ന് തമിഴ്നാട് ബി.ജെ.പി പ്രമുഖ വക്താവ് നാരായണന്‍ തിരുപ്പതി എക്‌സില്‍ കുറിച്ചു.
ഈ പരാമര്‍ശത്തിന്റെ പേരില്‍ ഉദയനിധിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയും ഭാര്യയും മകളുമുള്ള ഒരു കള്ളനോ ഗുണ്ടയോ പോലും ഇത്തരം രീതിയില്‍ സംസാരിക്കുന്നവരോട് ക്ഷമിക്കില്ലെന്നായിരുന്നു എന്ന് ബി.ജെ.പി നേതാവ് കുറിച്ചത്. ഡി.എം.കെയുടെ ഈ പ്രവര്‍ത്തനം 'തികച്ചും അനുചിതം' എന്ന് വിശേഷിപ്പിച്ച ടി.വി.കെ എം.എല്‍.എ റീവന്ത് ശരണ്‍, ഇത്തരം പ്രവൃത്തികള്‍ അറിവാലയം (ഡി.എം.കെ) കുടുംബത്തിന്റെ മാനസികാവസ്ഥയെയും തരംതാഴ്ന്ന നിലവാരത്തെയുമാണ് പുറത്തുകൊണ്ടുവരുന്നതെന്ന് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

Comments