ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ ലോബിയിൽ വെച്ച് അധ്യാപികയെ മാസ്ക് ധരിച്ചെത്തിയയാൾ കുത്തിക്കൊലപ്പെടുത്തി. സിക്രോണ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളിലാണ് ദാരുണ സംഭവം നടന്നത്.29 കാരിയായ സന്ധ്യ എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്.
മുഖംമൂടി ധരിച്ചെത്തിയ പ്രതി സന്ധ്യയെ പേരുപറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്കൂൾ ഗേറ്റിന് പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തിലും മുഖത്തും നെഞ്ചിലുമായി ഇരുപതിലധികം തവണ കുത്തി കൊലപ്പെടുത്തുകയാണുണ്ടായത്. പ്രതിയായ അമിത് (21) എന്നയാൾക്കെതിരെ മുൻപ് സന്ധ്യ പീഡനക്കേസ് നൽകിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സ്കൂൾ ലോബിയിൽ നിൽക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്.

Comments