മിലാന്: ഇറ്റലിയുടെ മുന്‍ ഫുട്ബോള്‍ താരം ഫ്രാങ്കോ ബാറേസി (66) അന്തരിച്ചു. മിലാനിലെ ഹുമാനിറ്റാസ് ഡി റോസാനോ ക്ലിനിക്കില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
2025 ഓഗസ്റ്റില്‍ ശ്വാസകോശത്തില്‍ കണ്ടെത്തിയ കോശ വളര്‍ച്ചയെ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മിലാനില്‍ നടന്ന കഴിഞ്ഞ ശീതകാല ഒളിമ്പിക്സില്‍ ബാറേസിയും സഹതാരമായിരുന്ന ഗീസപ്പെ ബെര്‍ഗോമിയും ചേര്‍ന്നാണു ദീപശിഖ തെളിയിച്ചത്.
മരണ വാര്‍ത്ത സീരി എ ക്ലബ് എ.സി. മിലാനാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഭാര്യ മൗറ ലാറി, മക്കളായ എഡ്വേഡോ, ജിയാന്‍ ആന്‍ഡ്രിയ എന്നിവര്‍ക്കൊപ്പമായിരുന്നു താമസം. ഇറ്റലിയുടെ ലോകകപ്പ് ജേതാവും എ.സി മിലാന്റെ ഇതിഹാസവുമായ ബാറോസി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ്. ഇതിഹാസ താരം ഡീഗോ മാറഡോണ ബാറേസി യുടെ മികവിനെ പ്രശംസിച്ചിരുന്നു. തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ഡിഫന്ഡറെന്നാണു മാറഡോണ താരത്തെ വിശേഷിപ്പിച്ചത്. സീരി എയില്‍ മാറഡോണയുടെ നാപോളിക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായി. ലീഗില്‍ 55 മത്സരങ്ങളില്‍ അപരാജിതരായി ദി ഇന്‍വിസിബിള്‍സ് എന്ന പേര് മിലാന് നേടിക്കൊടുത്തവരില്‍ പ്രധാനിയാണ്്. ഇറ്റലിക്കായി 1982 ലെ ലോകകപ്പ് കിരീടം നേടി. രാജ്യത്തിനായി 81 മത്സരള്‍ കളിച്ചു. ഇറ്റലി 1990 ലോകകപ്പില്‍ മൂന്നാം സ്ഥാനവും 1994 ല്‍ റണ്ണര്‍ അപ്പുമായി.ലോകകപ്പില്‍ ചാമ്പ്യന്‍, റണ്ണര്‍ അപ്പ്, മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങള്‍ കൈവരിച്ച അപൂര്‍വ താരങ്ങളില്‍ ഒരാളാണ്. 20 വര്‍ഷം എ.സി മിലാന് വേണ്ടി കളിച്ചു. അവര്‍ക്കായി 719 മത്സരങ്ങളാണു കളിച്ചത്. എ.സി മിലാനൊപ്പം ആറ് സീരി എ, നാല് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, മൂന്ന് ചാമ്പ്യന്‍സ് ലീഗ്, രണ്ട് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, രണ്ട് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങളും നേടി. 1977 മുതല്‍ എ.സി. മിലാനൊപ്പമായിരുന്ന ബാറേസി 1997 ലാണു വിരമിച്ചത്. മിലാന് താരത്തിന്റെ ആറാം നമ്പര്‍ ജേഴ്സിയും പിന്‍വലിച്ചു. മിലാന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച ആദ്യ താരവും ബാറേസിയാണ്. വേള്‍ഡ് സോക്കര്‍ മാസികയില്‍ 20-ാം നൂറ്റാണ്ടില്‍ ഇടം നേടിയ 100 താരങ്ങളില്‍ 19-ാം സ്ഥാനത്തായിരുന്നു. കോച്ചായി കുറച്ചു നാള് എ.സി മിലാനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. അണ്ടര്‍ 19 ടീമിന്റെയും അണ്ടര്‍ 17 ടീമിന്റെയും കോച്ചായാണു പ്രവര്‍ത്തിച്ചത്. ഇം?ീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ഫുള്‍ഹാമിന്റെ ഡയറക്ടര്‍ ഓഫ് ഫുട്ബോളറായും ബാറേസി പ്രവര്‍ത്തിച്ചു.

Comments