?ാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്കാര്‍ നേടിയത് എട്ട് മെഡലുകള്‍. ഭാരോദ്വഹന മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചു. എസ്.ഇ.സി. അര്മാഡിലോയില് നടന്ന പുരുഷന്മാരുടെ 110 കിലോ വിഭാഗത്തില്‍ ലവ്പ്രീത് സിങ് വെള്ളി നേടിയതോടെ പട്ടിക പൂര്‍ത്തിയായി.
ജൂഡോയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി സ്വര്‍ണം കുറിച്ചു. ഹര്‍ഷ് സിങ് പുരുഷ വിഭാഗം ഫൈനലില്‍ (60 കിലോ) ഓസ്ട്രേലിയയുടെ ഒളിമ്പ്യന്‍ ജോഷ്വ കാറ്റ്സിനെ തോല്‍പ്പിച്ചു സ്വര്‍ണം നേടി. വനിതകളുടെ 48 കിലോ വിഭാഗം ഫൈനലില്‍ അസ്മിത ഡേ കാനഡയുടെ ഹെയ്ഡി ക്വാഷിനെയാണു തോല്‍പ്പിച്ചത്്.
പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ ലവ്പ്രീത് 388 കിലോ ഉയര്‍ത്തിയാണു വെള്ളി നേടിയത്്. ഇന്ത്യന്‍ താരം സ്നാചില്‍ ഗെയിംസ് റെക്കോഡുമായി 176 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 212 കിലോയും ഉയര്‍ത്തി.
ന്യൂസിലന്‍ഡിന്റെ ഡേവിഡ് ആന്ഡ്രുലിറ്റി 389 കിലോ ഉയര്‍ത്തിയാണു സ്വര്‍ണം നേടിയത്. ഡേവിഡ് സ്നാചില്‍ 166 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 223 കിലോയും ഉയര്‍ത്തി. ഒരു കിലോയുടെ വ്യത്യാസത്തിലാണു ലവ്പ്രീതിനു സ്വര്‍ണം നഷ്ടമായത്. ഇം?ണ്ടിന്റെ ആന്‍ഡ്രൂ ഗ്രിഫിത്സ് 356 കിലോ ഉയര്‍ത്തി വെങ്കലം നേടി. ആന്‍ഡ്രൂ സ്നാചില്‍ 165 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 191 കിലോയും ഉയര്‍ത്തി. 2022 ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ താരമാണു ലവ്പ്രീത്. തയ്യല്‍ത്തൊഴിലാളിയാണ് പിതാവ്. വനിതകളുടെ 86 കിലോ വിഭാഗത്തില്‍ 18 വയസുകാരി മാര്‍ട്ടിന ദേവി മായ്ബാമിനു നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ രണ്ട് അവസരങ്ങള്‍ പാളിയതാണു മെഡല്‍ നഷ്ടത്തിനു കാരണം. ഇം?ണ്ടിന്റെ എമിലി കാംബല്‍ സ്വര്‍ണവും മലേഷ്യയുടെ സിതി അക്വിലാ ഫര്‍ഹാന വെള്ളിയും കാനഡയുടെ എറ്റാ മായ് ലവ് വെങ്കലവും നേടി. ഭാരോദ്വഹനത്തില്‍ ഒളിമ്പ്യന്‍ മീരാബായ് ചാനു സ്വര്‍ണവും ഹര്‍ജീന്ദര്‍ കൗര്‍, വല്ലൂരി അജയ് ബാബു, ഋഷികാന്ത സിങ്, രാജാ മുത്തുപാണ്ടി, ഗ്യാനേശ്വരി യാദവ്, ലവ്പ്രീത് ്എന്നിവരാണു വെള്ളി നേടിയത്. ബിന്ദ്യാറാണി ദേവി വെങ്കലം നേടി. നിരുപമ ദേവി, സഞ്ജന, മാര്‍ട്ടിന ദേവി എന്നിവരാണു വെറുംകൈയോടെ മടങ്ങിയത്. 4-100 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.
സെമി ഫൈനല്‍ ഓവറോളില്‍ ഏഴാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. വിശാല്‍ ടി.കെ., അനീഷ ബാബു, രാജേഷ് രമേശ്, രക്ഷദീപ് കൗര്‍ എന്നിവരുടെ ടീം മൂന്ന് മിനിറ്റ് 20.98 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്. ഹീറ്റ് രണ്ടില്‍ ഓടിയ ടീം ഇന്ത്യ നാലാമത് ഫിനിഷ് ചെയ്തു. ഫൈനല്‍ ഇന്നു നടക്കും. മൂന്ന് മിനിറ്റ് 14.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നൈജീരിയ ഒന്നാമതും മൂന്ന് മിനിറ്റ് 15.11 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇം?ണ്ട് രണ്ടാം സ്ഥാനത്തുമായി. റിലേ ടീമിന്റെ മികച്ച സമയം മൂന്ന് മിനിറ്റ് 17.06 സെക്കന്‍ഡാണ്. മൂന്ന് മിനിറ്റ് 12.87 സെക്കന്‍ഡാണു ദേശീയ റെക്കോഡ്.

Comments