?ാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ ഡിസ്കസ് ത്രോയില്‍ വെങ്കലം നേടിയ ഇന്ത്യയുടെ ഡോക്ടര്‍ സീമ കലിരാംനയുടെ കഥ വ്യത്യസ്തമാണ്. 58.65 മീറ്റര്‍ എറിഞ്ഞാണു സീമ വെങ്കലം നേടിയത്. ജമൈക്കയുടെ സാമന്ത ഹാള്‍ 61.66 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവും കാനഡയുടെ ജൂലിയ ടങ്ക്സ് 60.76 മീറ്റര്‍ എറിഞ്ഞ് വെള്ളിയും നേടി.
ഫൈനലില്‍ സീമയുടെ ആദ്യ ശ്രമം ഫൗളായിരുന്നു. ആ സമ്മര്‍ദത്തെ അതിജീവിച്ച് രണ്ടാം ശ്രമത്തില്‍ താരം 57.32 മീറ്റര്‍ എറിഞ്ഞു. മൂന്നാം ശ്രമത്തില്‍ 58.65 മീറ്റര്‍. അതോടെ മെഡലുറപ്പിച്ചു. തുടര്‍ന്നുള്ള മൂന്ന് ശ്രമങ്ങളും ഫൗളായി. കാമറൂണിന്റെ മോണി നോറ ആറ്റിമിന്റെ അവസാന ശ്രമത്തില്‍ 58.65 മീറ്റര്‍ മറികടക്കാന്‍ കഴിഞ്ഞില്ല. അതോടെ വെങ്കലം ഇന്ത്യയിലേക്ക്. ഹരിയാനക്കാരിയായ ഡോക്ടര്‍ സീമ കലിരാംനയുടെ ജീവിതം പലര്‍ക്കും ഉത്തേജകമാകും. ഡിസ്കസ് ത്രോയ്ക്കൊപ്പം ഗവേഷണവും കുടുംബവും ഒപ്പം കൊണ്ടു പോകാന്‍ സീമയ്ക്കായി. വനിതകളുടെ ഡിസ്കസ് ത്രോയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി ഹരിയാനയിലെ ഭിവാനി ജില്ലയിലെ ദിനോദ് ഗ്രാമത്തിലാണു സീമയുടെ ജനനം. ശക്തമായ ശരീരഘടനയും മത്സരവീര്യവും സീമയെ ഡിസ്കസിലേക്കെത്തിച്ചു.
ഇന്ത്യന്‍ ഡിസ്കസ് ത്രോ താരമായിരുന്ന ഭര്‍ത്താവ് രവീന്ദര്‍ കലിരാംന തന്നെയാണു സീമയുടെ കോച്ച്. പരിശീലനക്രമം മുതല്‍ സാങ്കേതികമായ മെച്ചപ്പെടുത്തലുകള്‍ വരെ സീമയുടെ ഓരോ പുരോഗതിക്കും രവീന്ദറിന്റെ സാന്നിധ്യമുണ്ടായി. 2022 ല്‍ മകന് രുദ്ര പിറന്നു. ഗര്‍ഭ കാലവും പ്രസവ ശേഷമുള്ള വിശ്രമവും കാരണം രണ്ട് സീസണുകള്‍ വിട്ടുനില്‍ക്കേണ്ടി വന്നു. ശരീരഭാരം വര്‍ധിച്ചു. കായിക ക്ഷമത നഷ്ടപ്പെട്ടു. മകന് ജനിച്ച് 11 മാസം കഴിഞ്ഞപ്പോള്‍ പരിശീലനം വീണ്ടും തുടങ്ങി. 2022 ല്‍ ഹരിയാനയിലെ ചൗധരി ബന്‍സി ലാല്‍ സര്‍വകലാശാലയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഗവേഷണം തുടങ്ങി. താരങ്ങളുടെ പ്രകടനത്തില്‍ ഇമേജറിയും സെല്‍ഫ് ടോക്കും എങ്ങനെ സ്വാധീനിക്കുന്നു എന്നതിലായിരുന്നു ഗവേഷണം. 2021 ല്‍ 45.70 മീറ്ററായിരുന്നു സീമയുടെ മികച്ച ദൂരം. 2024 ല്‍ അത് 57.19 മീറ്ററാക്കി. ഭുവനേശ്വറില്‍ നടന്ന ദേശീയ ഇന്റര്‍ സേ്റ്ററ്റ് മീറ്റില്‍ 59.73 മീറ്ററോടെ സ്വര്‍ണം നേടി വ്യക്തഗത റെക്കോഡ് മെച്ചപ്പെടുത്തി. രണ്ട് വര്‍ഷത്തിനിടെ ഏകദേശം 14 മീറ്ററിലേറെ ദൂരം മെച്ചപ്പെടുത്തി. 2025 ദേശീയ ഗെയിംസിലും സ്വര്‍ണം നേടി.

Comments