തിരുവനന്തപുരം: അതിശക്തമായ മഴയെ തുടര്‍ന്ന് പല ജില്ലകളിലും മലയോര മേഖലകളില്‍ മുന്നറിയിപ്പ്. മലയിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് ദുരന്തനിവാരണ വിഭാഗം നല്കുന്ന മുന്നറിയിപ്പ്. മലയോരമേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും നിരോധിച്ചിട്ടുള്ളതായിട്ടാണ് വിവരം.
തിരുവനന്തപുരത്തിന്റെ മലയോര മേഖലയില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. പൊന്മുടിയില് പന്ത്രണ്ടാം വളവില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മണ്ണും അവശിഷ്ടങ്ങളും ഒലിച്ച് ഒന്‍പതാം വളവ് വരെ എത്തുകയും റോഡിന്റെ വശങ്ങള് ഇടിയുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെയായിരുന്നു മണ്ണിടിച്ചില്‍. കല്ലാറില്‍ നിന്ന് മുകളിലേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് ആശ്വാസമായി. വിതുരയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കൊല്ലം ജില്ലയില്‍ തിരുവനന്തപുരം-ചെങ്കോട്ട പാതയിലും ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. കുളത്തൂപ്പുഴ 30 അടി പാലത്തില്‍ വെള്ളം കയറി. മലയോര ഹൈവേ സ്തംഭിക്കാന്‍ കാരണമായി. അച്ചന്‍കോവിലില്‍ പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. പ്രവേശനം താല്‍ക്കാലികമായി നിരോധിച്ച് പാത അടച്ചിടുകയും ചെയ്തിട്ടുണ്ട്. ചാലിയക്കര ആറും കുളത്തൂപ്പുഴയാറും കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണുള്ളത്. കൊട്ടാരക്കര- ദിണ്ഡിഗല്‍ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാര്‍ റോഡ്, കെകെ റോഡ് തുടങ്ങി പ്രധാന പാതകളിലെല്ലാം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം രൂപപ്പെട്ടിരിക്കുകയാണ്.
റാന്നിടൗണ് വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. മലയോരമേഖലകളില്‍ പെയ്യുന്ന കനത്ത മഴയുടെ ആഘാതവും വലിയ പ്രതിസന്ധി സൃഷ്ടിക്കും. നഗരത്തില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ കാരണമാകുമെന്നാണ് വിവരം. കാസര്‍കോട് ജില്ലയിലെ കാവുകോടി ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ തീരത്തെ റോഡ് പൂര്‍ണ്ണമായും കടലെടുത്തു. അതിശക്തമായ തിരമാലകളില്‍ തീരത്തെ തെങ്ങുകളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീഴുന്നത് വൈദ്യുതി വിതരണത്തെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കടല്ക്കരയിലെ വീടുകള്‍ ഉപേക്ഷിച്ച് ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

Comments