ഫോൺ കടം വാങ്ങി ഓൺലൈൻ ഗെയിം ആയ 'ഫ്രീ ഫയർ' കളിച്ച സഹായി ട്രക്ക് ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് ലക്ഷത്തോളം രൂപയുടെ ടോപ്പ്-അപ്പുകൾ നടത്തിയ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. ജോലിസ്ഥലത്തെ സഹായിക്ക് സുഹൃത്തിന്റെ ആവശ്യത്തിനായി തന്റെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ നൽകിയ ട്രക്ക് ഡ്രൈവറാണ് വഞ്ചിക്കപ്പെട്ടത്. എന്നാൽ ഫോൺ തിരികെ വാങ്ങിയപ്പോഴാണ് അക്കൗണ്ടിൽ നിന്ന് വലിയൊരു തുക നഷ്ടപ്പെട്ട വിവരം ഈ ഡ്രൈവർ അറിയുന്നത്.
ഫോൺ കൈവശം വെച്ചിരുന്ന സമയത്ത് ഗെയിമിനായി പലതവണകളായി ലക്ഷത്തോളം രൂപ വരുന്ന ടോപ്പ്-അപ്പുകൾ സഹായി നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഡ്രൈവറുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഓൺലൈൻ പേയ്മെന്റ് വഴിയാണ് ഈ തുക മുഴുവൻ ഗെയിമിനായി ചോർത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി വലിയ തുക നഷ്ടപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ നിസ്സാവസ്ഥയിലായ ഡ്രൈവർ തന്റെ ദുരിതം വീഡിയോയിലൂടെ പങ്കുവെക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായ ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. ഓൺലൈൻ ഗെയിമുകൾക്ക് അടിപ്പെടുന്ന യുവാക്കൾ നടത്തുന്ന ഇത്തരം അവിവേകങ്ങൾ സാധാരണക്കാരായ ജോലിക്കാരെയാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്. മറ്റുള്ളവർക്ക് ഫോൺ കൈമാറുമ്പോൾ എത്രത്തോളം സൂക്ഷിക്കണം എന്നതിന്റെ വലിയൊരു മുന്നറിയിപ്പുകൂടിയാണ് ഈ സംഭവം നൽകുന്നത്.
ഈ വിഷമകരമായ സാഹചര്യം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ഓൺലൈനിൽ വൈറലായതോടെ ഒട്ടേറെ ആളുകളാണ് ഡ്രൈവർക്ക് പിന്തുണയുമായി എത്തിയത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഇത്തരം ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോഴും ഫോൺ മറ്റുള്ളവർക്ക് നൽകുമ്പോഴും ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി മാറി ഈ സംഭവം.

Comments