
നടന് കലാഭവന്‍ നവാസിന്റെ ഓര്‍മകള്‍ക്ക് ഒരുവര്‍ഷം തികയുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന് റിഹാന് നവാസ്. '' എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഒരു വര്‍ഷം മുമ്പാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ഹീറോയെ നഷ്ടമായത്. അദ്ദേഹം കണ്മറഞ്ഞു, പക്ഷേ ഞങ്ങളുടെ ഹൃദയങ്ങളില്‍ എന്നന്നേക്കുമായി ജീവിക്കുന്നു'', കുടുംബ ചിത്രം പങ്കുവച്ച് റിഹാന് കുറിച്ചു.
2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ' പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ഹോട്ടല്‍ റൂമില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
മിക്രിയിലൂടെ വന്ന് സിനിമ അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കലാഭവന്‍ നവാസ് . 1995-ല്‍ പുറത്തിറങ്ങിയ ചൈതന്യം ആണ് ആദ്യ സിനിമ. തുടര്‍ന്ന് നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. നടി രഹനയാണ് ഭാര്യ. നഹറിന്‍, റിദ്വാന്, റിഹാന് എന്നീ മൂന്ന് മക്കളാണ് ഇവര്‍ക്കുളളത്.







Comments