ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് കോടഞ്ചേരിയിലും കാസർകോട് ചിറ്റാരിക്കലിലും ഉരുൾപൊട്ടൽ ഉണ്ടായി. കോടഞ്ചേരി ഈരൂട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചുപോയി. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ സമീപ പ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കാസർകോട് ചിറ്റാരിക്കലിലെ തയ്യെനി വായിക്കാനത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് മലവെള്ളപ്പാച്ചിൽ തുടരുന്നുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷമാകുകയാണ്. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. കാട്ടുകുളം അത്താണിപ്പടിയിലെ നാലകത്ത് അലിയുടെ വീടിന്റെ ഭിത്തിയാണ് പൂർണമായും തകർന്നത്. സംഭവത്തിൽ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ നാശനഷ്ടം വിതച്ചു. പാലയിലും ഈരാറ്റുപേട്ടയിലും കടകളിലും വീടുകളിലും വെള്ളം കയറി. മഴയ്ക്ക് ശമനമായതോടെ ഇടുക്കിയിലെ ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.

Comments