കൽപ്പറ്റ: ശക്തമായ മഴയും റെഡ് അലർട്ടും തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സ്ഥാപന മേധാവികളുടെ ഉത്തരവാദിത്വമാണെന്നും സാഹചര്യത്തിനനുസരിച്ച് അവധി നൽകാമെന്നും കലക്ടർ അറിയിച്ചു.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും വേണം. താമരശ്ശേരി ചുരം, ബോയ്സ് ടൗൺ–പാൽച്ചുരം വഴിയുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Comments