തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ. കാലം മാറുന്നതിനനുസരിച്ച് വാഹനങ്ങളും മാറുമെന്നും, കാർക്ക് പകരം ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
മുൻ സർക്കാരിന്റെ കാലത്തും ഹെലികോപ്റ്റർ ഉപയോഗിച്ചതിനെതിരെ വിമർശനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിൽ അസ്വാഭാവികതയില്ലെന്നും കൂട്ടിച്ചേർത്തു. സർക്കാർ ഖജനാവിൽ നിന്ന് അധിക ചെലവ് വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ ഉപയോഗിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമായിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകളെ വിമർശിച്ചിരുന്ന സതീശൻ, മുഖ്യമന്ത്രിയായ ശേഷം ഔദ്യോഗിക ആവശ്യത്തിനായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിനും ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം.

Comments