മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ‘പരിമളം’ പോലെ വീശി വന്ന അഭിനേത്രിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് സിഐഡി മൂസ, ചോട്ടാ മുംബൈ, ഒരു ചിന്താമണി കൊലക്കേസ്, ട്വന്റി ട്വന്റി എന്നു തുടങ്ങി അറുപതിലേറെ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്ത് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നേടിയെടുക്കാന്‍ ഭാവനയ്ക്ക് കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല ഇതര ഭാഷകളിലും നായികയായി തിളങ്ങിയ ഭാവന ഒരു പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറസാന്നിധ്യമാണ്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങളില്‍ നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ഭാവന പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ബ്ലൂ എതിനിക് ഔട്ട്ഫിറ്റിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. നെക്ക്ലൈനിലും ചെസ്റ്റിലും കൽക്ക മോട്ടിഫുകളും ഫ്ലോറല്‍ എംബ്രോയിഡറിയും സില്‍വര്‍ ത്സാരി വര്‍ക്കുമുള്ള ലോംഗ് സ്ലീവ് ക്രോപ്പ് ടോപ്പും റോയല്‍ ബ്ലൂ
ഫ്ലൂയിഡ് സാറ്റിൻ ഡ്രേപ്പ് സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ക്രോപ്പ് ടോപ്പില്‍ ഏറെ ആകര്‍ഷകമാകുന്നത് സ്ലിറ്റ് സ്ലീവ്സാണെങ്കില്‍ സ്കര്‍ട്ടിലെ പ്രധാന ആകര്‍ഷണം മുൻവശത്തുള്ള കൗൾ സ്റ്റൈല്‍ പ്ലീറ്റിംഗാണ്. ഹാംഗിംഗ് സില്‍വര്‍ ഇയറിംഗ്സും മെറ്റാലിക് സിൽവർ ഓപ്പൺ-ടോ ഹീൽസും കൂടിയായപ്പോള്‍ എലഗന്റ് ലുക്കില്‍ ഭാവന തിളങ്ങി.

മലയാള സിനിമയിലൂടെ സിനിമാലോകത്തേക്ക് വരുകയും വളരുകയും ചെയ്ത ഭാവന വ്യക്തിജീവിതത്തില്‍ ഏറ്റവും വലിയൊരു ദുരന്തം സംഭവിച്ചതിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഫിലിം ഫെസ്റ്റിവലില്‍ മുഖ്യാതിഥിതിയായിട്ടാണ് വേദനിപ്പിച്ചവര്‍ക്കു മുന്നില്‍ ചിരിച്ചു കൊണ്ട് ഭാവന തിരിച്ചു വരവ് നടത്തിയത്.
പിന്നീട് ‘ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയായിരുന്നു ഭാവനയുടെ മടങ്ങി വരവ്. അതിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട്, തമിഴ് ചിത്രമായ ദി ഡോര്‍ എന്നതിലടക്കം താരം തിളങ്ങി. റിയാസ് മാരത്ത് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനോമിയാണ് ഭാവനയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. ഏറെ പ്രശംസ നേടിയൊരു ചിത്രം കൂടിയായിരുന്നു അത്. പിങ്ക് നോട്ട്, യുവർ സിൻസിയേർലി റാം എന്നീ സിനിമകളാണ് ഇനി ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത്.

Comments