താരസംഘടനയായ ‘അമ്മ’യിലെ വിഷയങ്ങള്‍ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് ശ്വേത മേനോന് അടക്കമുള്ള അംഗങ്ങളുടെ രാജിയും അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുണ്ടായ പ്രശ്നങ്ങളും പോലീസ് കേസുകളുമടക്കം വാര്‍ത്തകളില്‍ നിറയുകയാണ് ‘അമ്മ’. പല താരങ്ങളും തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും അഭിമുഖങ്ങളിലൂടെ തുറന്നു പറയുന്നുണ്ട്. കൂടുതല്‍ താരങ്ങളും ശ്വേത മേനോനെ കുറ്റപ്പെടുത്തിയും അന്‍സിബയെ പിന്തുണച്ചുമാണ് സംസാരിക്കുന്നത്.
ഇപ്പോഴിതാ ‘അമ്മ’യിലെ പ്രശ്നങ്ങളെക്കുറിച്ചും ശ്വേത മേനോനെക്കുറിച്ചും നടി സീനത്ത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
‘‘ശ്വേതക്ക് ആദ്യം പറ്റിയത് അതാണ്. തെറ്റും ശരിയും എന്താണെന്ന് ചോദ്യം ചോദിക്കാൻ ശ്വേത നിന്നില്ല. പിന്നെ ഈ കണക്ക് ശരിയായില്ല എന്നുള്ളതും വന്നല്ലോ. ശ്വേതയുടെ നിലപാട് കണക്ക് ശരിയാക്കിയിട്ടേ ഞാൻ ഇറങ്ങുയുള്ളൂ എന്നാണ്ഇവരൊന്നും ആരോടും ഒന്നും ചോദിച്ചില്ല . നേരത്തെ സംഘടനയിൽ ഉണ്ടായ ആൾക്കാരുമായിട്ട് ചോദിക്കുമായിരുന്നു. ഞങ്ങൾ എന്ത് ചെയ്യണം എന്ന്. ഇവർ പരസ്പരം അടികൂടാനാ നോക്കിയത്. ഈഗോ ക്ലാഷ ആണ് അവിടെ കൂടുതൽ വന്നിട്ടുള്ളത്.
പ്രസിഡന്റിനെക്കാളും വലുത് സെക്രട്ടറിയാണ് എന്നൊക്കെയായിരുന്നു തർക്കം. ശ്വേതയും കുക്കുവും നോക്കുന്ന സമയത്ത് കുക്കുവിന് സിനിമകൾ കുറവായിരിക്കും. പക്ഷേ സെക്രട്ടറിക്ക് ഒരു സ്ഥാനം ഉണ്ടല്ലോ, .മോഹൻലാൽ ഉള്ള സമയത്ത് ഇടവേള ബാബു ആയിരുന്നു സെക്രട്ടറി. സംസാരിക്കുന്നതൊക്കെ കൂടുതലും ബാബുവാണ്. മീറ്റിങ്ങിൽ ശ്വേതയാണ് സംസാരിച്ചത്. അതിനിടയിൽ കൂടി കുക്കു രക്ഷപ്പെട്ടു. നമ്മളെ വേണ്ട എന്ന് തോന്നുന്ന സ്ഥലത്ത് നിൽക്കാൻ പാടില്ല.
രാജി വെച്ചിട്ടാണ് ശ്വേത പോയത്. പക്ഷേ, അത് എഴുതി മെയിൽ ചെയ്തിരുന്നില്ല. വെറുതെ പറയുക മാത്രമേ ചെയ്തുള്ളൂ. പുള്ളിക്കാരി അതു കഴിഞ്ഞ് നേരെ ഡൽഹിയിലേക്കാ പോയത് എന്നൊക്കെ കേട്ടു. അറിയില്ല കേട്ടോ, ഞാൻ കേട്ട അറിവാണ്. തിരിച്ചു വന്നപ്പോൾ ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടാകും, ‘അങ്ങനെ ഇറങ്ങേണ്ട, നീ വേഗം തിരിച്ചു പൊയ്ക്കോ’ എന്ന് പറഞ്ഞിട്ടുണ്ടാകും. എന്തെങ്കിലും ഒരു ലക്ഷ്യം കാണുമല്ലോ. ആ ലക്ഷ്യമില്ലെങ്കിൽ തിരിച്ചു വരില്ല. ചിലപ്പോൾ എനിക്ക് തോന്നുന്നത് അതൊരു പോസിറ്റീവ് ആയിട്ടുള്ള ലക്ഷ്യമായിരിക്കും. അതാവാനും ചാൻസുണ്ട്. അതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു, അതാണ് നല്ല കാര്യവും. നമ്മളുടെ കൂട്ടത്തിലുള്ള കുട്ടി തന്നെയല്ലേ.
അല്ലാതെ മറ്റൊരു ലക്ഷ്യം എന്താണെന്നുള്ളത് എനിക്ക് അറിയില്ല. എന്താണ് ശ്വേത ഉദ്ദേശിക്കുന്നത്? അതുകഴിഞ്ഞ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ കണ്ടിരുന്നു. ആരോപണവിധേയരെ കുറിച്ചും, ഹേമ കമ്മിഷനെ കുറിച്ചുമൊക്കെ... ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പേരുള്ള ആളുകൾ, തലപ്പത്തിരിക്കുന്നവർ എന്നൊക്കെ എന്തോ ഒരു വാക്കാണ് ഉപയോഗിച്ചത്. അന്നത്തെ ആ ആരോപണവിധേയർ ആരാണ്? നമ്മളാരും അത് കണ്ടിട്ടില്ല. രണ്ടുപേജ് മാറ്റിവച്ചതായി അന്ന് കണ്ടിട്ടുണ്ടായിരുന്നു. അതിനുള്ളില്‍ എന്തെന്ന് ഞങ്ങള്‍ക്കറിയില്ല. അപ്പോൾ ആ പേജിലുള്ള പേരുകൾ ശ്വേതയ്ക്ക് അറിയാമോ?
ഇവർ ഇപ്പോൾ വേറെ കേസുകളിലെ ആരോപണവിധേയരെ കുറിച്ചാണ് പറയുന്നതെങ്കിൽ അത് മനസ്സിലാക്കാം. പക്ഷേ, ഹേമ കമ്മിഷൻ റിപ്പോർട്ട് പരാമർശിക്കണമെങ്കിൽ അതിലുള്ള പേരുകൾ ശ്വേതയ്ക്ക് അറിയാം എന്നല്ലേ കരുതേണ്ടത്? അങ്ങനെയെങ്കിൽ അത് ശ്വേത എങ്ങനെ കണ്ടു? അതൊരു വലിയ ചോദ്യമാണ്. അങ്ങനെയെങ്കിൽ അത് തുറന്നു പറയാനുള്ള ധൈര്യമുണ്ടോ? അന്ന് ഇതൊക്കെ അറിയാമായിരുന്നുവെങ്കിൽ, ‘അമ്മ’ സംഘടനയിൽ തുടരുമ്പോൾ എന്തുകൊണ്ട് ശ്വേത ഈ ചോദ്യങ്ങളൊന്നും ചോദിച്ചില്ല? പലരും പോയി പരാതികൾ നൽകിയല്ലോ, എന്തുകൊണ്ട് ഇവർ കേസ് കൊടുത്തില്ല? അപ്പോൾ ഇത് കൊടുത്തവരുടെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു? ഇങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്...’’ എന്നാണ് സീനത്ത് തുറന്നടിച്ച് പറയുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സീനത്തിന്റെ ഈ തുറന്നു പറച്ചില്.

Comments