വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം പങ്കുവെച്ച് നടി മിര്‍ണാലിനി രവി. മഹാവിഷ്ണുവാണ് പ്രതിശ്രുത വരന്‍. ഇരുവരും ഒന്നിച്ചുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മിര്‍ണാലിനി ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.
"നിന്നെ സ്‌നേഹിക്കുന്നത് എന്നെത്തന്നെ സ്‌നേഹിക്കുന്നതുപോലെയാണ്. അതിനാല്‍ എല്ലാ ജീവിതത്തിലും എല്ലാ പ്രപഞ്ചത്തിലും ഞാന്‍ നിന്നെ എപ്പോഴും തിരഞ്ഞെടുക്കും"- ചിത്രത്തിനൊപ്പം മിര്‍ണാലിനി കുറിച്ചു. മോതിരത്തിന്റെ ഇമോജിയും കുറിപ്പിനൊപ്പം താരം ചേര്‍ത്തിട്ടുണ്ട്.

ഏഴ് വര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ് മിര്‍ണാലിനിയുമായി പ്രണയത്തിലായതെന്ന് മഹാവിഷ്ണു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മിര്‍ണാലിനിക്കൊപ്പമുളള ചിത്രങ്ങളും മഹാവിഷ്ണു പങ്കുവെച്ചിട്ടുണ്ട്. "7 വര്‍ഷത്തെ സൗഹൃദം എന്റെ ജീവിതത്തില്‍ പ്രണയമായി വളര്‍ന്നു, അന്താരാഷ്ട്ര കാമുകി ദിനത്തില്‍ എന്റെ ജീവിതത്തിലെ ഈ അധ്യായത്തെ, മിര്‍ണാലിനിയെ ഞാന്‍ പരിചയപ്പെടുത്തുന്നു" എന്നായിരുന്നു മഹാവിഷ്ണു കുറിച്ചത്. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മിര്‍ണാലിനി രവി പിന്നീട് തെലുങ്ക് സിനിമകളിലും സജീവമാവുകയായിരുന്നു. 2019-ൽ പുറത്തിറങ്ങിയ 'സൂപ്പർ ഡീലക്സ്' ആണ് ആദ്യ ചിത്രം. തുടർന്ന് 'എനിമി', 'കോബ്ര', 'റോമിയോ' തുടങ്ങിയ പ്രമുഖ തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടു. 'ഗദ്ദലാകൊണ്ട ഗണേഷ്', 'ഓര്‍ഗാനിക് മാമ ഹൈബ്രിഡ് അല്ലുഡു', 'മാമ മഷീന്ദ്ര' തുടങ്ങിയവയാണ് മിര്‍ണാലിനിയുടെ പ്രധാന തെലുങ്ക് ചിത്രങ്ങൾ.

Comments