തിരുവനന്തപുരം: ദുരിതാശ്വാസത്തിനും ദുരന്തലഘൂകരണത്തിനും ചടുലമായി പ്രവർത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾ മരവിപ്പിലാണെന്നും ജനം അതുകണ്ട് വിറങ്ങലിച്ചു നിൽക്കുകയാണെന്നും ദേശാഭിമാനി മുഖപ്രസംഗം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥയാണെണെന്നും വ്യാപക മഴക്കെടുതിയുണ്ടായ ദിവസം മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ തന്റെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു എന്നും പാർട്ടി പത്രം വിമർശിക്കുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അലേര്‍ട്ടുകള്‍ നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമമാണ്. എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷവും ഏതു പ്രതിസന്ധിയെയും ഉന്നതമായ മാനവിക ബോധത്തോടെയും സാഹസികമായുമാണ് നേരിട്ടത്. ഇപ്പോൾ സർക്കാർ സംവിധാനങ്ങൾക്ക് മരവിപ്പാണെന്നും ദേശാഭിമാനി പറയുന്നു.
മുഖ്യമന്ത്രി തന്റെ അമ്മായി അച്ഛന്റെ സുഖവിവരം അന്വേഷിക്കാൻ ഹെലികോപ്ടറിൽ യാത്രനടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രകൃതി ദുരന്തത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി എറണാകുളത്തും മലപ്പുറത്തും സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുമ്പോൾ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആളില്ലായിരുന്നു എന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

Comments