മലപ്പുറം: കനത്തമഴയെ തുടര്‍ന്ന് നാടുകാണി സംസ്ഥാന പാതയില്‍ കനത്ത മണ്ണിടിച്ചില്‍. മലപ്പുറം പരപ്പനങ്ങാടി റോഡിലേക്ക് മണ്ണിടിഞ്ഞു വീഴുന്നതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ച സ്ഥിതിയാണ്. അനധികൃതമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് ആക്ഷേപം. മലപ്പുറത്ത് നിന്നും പാണക്കാട് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്ന റോഡിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
കുന്നിടിഞ്ഞ് റോഡിലേക്ക് വീണിരിക്കുകയാണ്. കടലുണ്ടിപുഴയ്ക്ക് സമീപമാണ് മണ്ണിടിച്ചില്‍. വലിയ പാറക്കല്ലുകളും മരങ്ങളുമെല്ലാം കടപുഴകി വീഴുന്ന സ്ഥിതിയുമുണ്ട്. റോഡില്‍ 200 മീറ്റര്‍ ദൂരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞുകിടക്കുന്നത്. വലിയ ജനവാസമേഖല കൂടിയായതിനാല്‍ വലിയ ആശങ്ക ഉയരുന്നുണ്ട്. റോഡില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പാത തന്നെ അടഞ്ഞുപോകുന്ന സ്ഥിതിയായതോടെ നാട്ടുകാര്‍ വാഹനങ്ങള്‍ തടയുകയും അപകടമുന്നറിയിപ്പ് നല്‍കുകയും ചെയ്ത് ഗതാഗതം തിരിച്ചുവിടുകയാണ്.
പുഴയില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയുണ്ട്. മണ്ണ് ഒലിച്ചിറങ്ങി റോഡിലൂടെ കടലുണ്ടിപ്പുഴയിലേക്ക് ഒഴുകിയിറങ്ങുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്്. സമീപത്ത് നിരധി വീടുകളും മറ്റുമുണ്ട്. ഇന്നലെ മുതലാണ് മണ്ണിടിച്ചില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാല്‍ അധികൃതരാരും ഇവിടേയ്ക്ക് എത്താത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായി മാറിയിട്ടുണ്ട്. അനധികൃതമായ മണ്ണെടുപ്പാണ് പ്രശ്‌നമായതെന്നാണ് നാട്ടുകാരും പറയുന്നത്.
മതിയായ അനുമതിയോ കാര്യങ്ങളോ ഇല്ലാതെയാണ് മണ്ണെടുപ്പ് നടന്നതെന്നും അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും അധകൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ രീതിയില്‍ അല്ലാത്ത മണ്ണെടുപ്പാണ് നടന്നത്. ഇവിടെ മണ്ണെടുപ്പിന് അനുമതി നല്‍കിയിട്ടില്ലെന്നും അടിയന്തിരമായി നടപടിയെടുക്കുമെന്നും സ്‌റ്റോപ്പ്‌മെമ്മോ നല്‍കുമെന്നുമാണ് മലപ്പുറം നഗരസഭയും വ്യക്തമാക്കിയിരിക്കുന്നത്.

Comments