കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ.ഡി. സംഘത്തെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. ഏഴുപേരും സിപിഐഎം പ്രവര്‍ത്തകരാണ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം നല്‍കുന്നതെന്നാണ് ഹൈക്കോടതി നിരീക്ഷണം. കേസ് ഗൗരവതരമെന്നും ഹൈക്കോടതി വിലയിരുത്തി.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ശ്രീജിത്, സിദ്ധാര്‍ത്ഥ്, ഷെഫീഖ്, അനില്‍ കുമാര്‍, നിഷാദ്, ജീവന്‍, കിരണ്‍ എന്നീ പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. 11 പേരാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അതില്‍ ഏഴ് പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതികള്‍ 67 ദിവസമായി ജയിലിലായിരുന്നു.
പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ സി.എം.ആര്‍.എല്‍. - എക്‌സാലോജിക് കേസില്‍ പിണറായിയുടെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് കേസ്. മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
അന്വേഷണം പൂര്‍ത്തിയായെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കഴിഞ്ഞെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. പ്രതികള്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ദിവസേനെ ഹാജരാകണമെന്നതടക്കമുള്ള നിബന്ധനകളോടെയാണ് ജാമ്യം. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ നടത്തിയത് ആസൂത്രിതമായ നീക്കമെന്നും ജാമ്യം നല്‍കരുത് എന്നായിരുന്നു ഇ ഡി വാദിച്ചിരുന്നത്.
പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികള്‍ നേരത്തേ തള്ളിയിരുന്നു. ഇതോടെയാണ് ഹൈകോടതിയെ സമീപിച്ചത്. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് മുമ്പ് ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപീല്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവര്‍ത്തകന്‍ നിതിന്‍ രാജാണ് കേസിലെ ഒന്നാം പ്രതി.

Comments