ചൂടില്‍ നിന്നും തണുപ്പില്‍ നിന്നുമൊക്കെ രക്ഷനേടാന്‍ പുതിയ പുതിയ മാര്‍ഗ്ഗങ്ങളും ഉപായവുമൊക്കെ പരീക്ഷിക്കുകയാണ് ഇന്നത്തെ തലമുറ. കമ്പിളിപ്പുതപ്പും ഹീറ്ററുമൊക്കെ കൊണ്ടാണ് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നതെങ്കില്‍ എസിയും ഫാനുമൊക്കെയാണ് ചൂടില്‍ നിന്ന് രക്ഷ നല്‍കുന്നത്. എന്നാല്‍ ചൂട് അതികഠിനമായാല്‍ ഈ രക്ഷാമാര്‍ഗ്ഗങ്ങളൊന്നും പോരാതെ വരും. അപ്പോള്‍പ്പിന്നെ അതില്‍ നിന്നെങ്ങനെ രക്ഷ നേടും.
ഇപ്പോഴിതാ കടുത്ത വേനല്‍ച്ചൂടില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കാൻ പുതിയ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ജപ്പാന്‍. ‘ഹ്യൂമൻ ഫ്രിഡ്ജ്’ എന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്ന പ്രത്യേക കൂളിംഗ് ബൂത്തിലൂടെയാണ് ജപ്പാന്‍കാര്‍ ചൂടില്‍ നിന്ന് രക്ഷനേടുന്നത്. പ്രമുഖ വ്യവസായി ഹർഷ് ഗോയങ്കയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ വേറിട്ട ഉപകരണം പരിചയപ്പെടുത്തിയത്.
‘‘ജപ്പാൻ ‘മനുഷ്യ ഫ്രിഡ്ജ്’ അവതരിപ്പിച്ചു, കഠിനമായ വേനൽ ചൂടിൽ ആളുകളെ തണുപ്പിക്കാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു വ്യക്തിഗത കൂളിംഗ് ബൂത്താണിത്. ചൂട് അസഹനീയമായതിനാൽ, വേനൽക്കാലത്ത് നാം അവയെ തെരുവിന്റെ മൂലകളിൽ വയ്ക്കണം...’ വീഡിയോ പങ്കിട്ട് ഹര്‍ഷ് കുറിച്ചു.
‘ഡോ ഹിമോണ്‍ ബോക്സ്’ എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ ഉപകരണം എസ്ഡിആർഎസ് വികസിപ്പിക്കുകയും ട്രസ്കോ നാകയാമ വിപണിയിലെത്തിക്കുകയും ചെയ്തതാണ്. ഒരാള്‍ക്ക് മാത്രം കയറിനില്‍ക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.
ഉള്ളിലെ താപനില 15 ഡിഗ്രി സെല്‍ഷ്യസായി നിലനിർത്തുന്ന ഈ മുറിയില്‍ പ്രവേശിക്കുന്നതോടെ ശരീരത്തിലേക്ക് അഞ്ച് ഡിഗ്രി സെല്‍ഷ്യസിലുള്ള തണുത്ത കാറ്റ് നേരിട്ടടിക്കും. വെറും അഞ്ച് മുതല്‍ 10 മിനിറ്റിനുള്ളില്‍ തന്നെ കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ തണുപ്പിക്കാൻ ഇതിന് സാധിക്കും.
മഴയെ പ്രതിരോധിക്കാനും ചക്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാനും കഴിയുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കഠിനമായ ചൂടില്‍ ജോലി ചെയ്യുന്ന നിർമ്മാണത്തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാർക്കുമായാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ കണ്ടുപിടുത്തം വലിയ രീതിയില്‍ പ്രശംസിക്കപ്പെടുന്നുണ്ട്.

ജപ്പാനില്‍ ഇത് ഒക്കെയാണെങ്കിലും ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് വീഡിയോയ്ക്ക് താഴെ പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. രസകരമായ ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെ വീഡിയോയ്ക്ക് താഴെ വരുന്നുണ്ടെങ്കിലും പൊതുജനസൗകര്യങ്ങള്‍ മുൻനിർത്തിയുള്ള ജപ്പാന്റെ ഈ പുതിയ നീക്കം ലോകമെമ്പാടും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

Comments