തിരുവനന്തപുരം : മഴയും വെള്ളപ്പൊക്കവുമായി വലിയ പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയും വിവാദമാകുന്നു. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ യാത്രയില്‍ അദ്ദേഹം ആരെയാണ് കാണാന്‍ പോയതെന്നോ എന്തായിരുന്നു കാര്യമെന്നോ വ്യക്തമാക്കാതിരുന്നത് വിവാദമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇന്ന്് മുഖ്യമന്ത്രി പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തുന്നുണ്ട്.
ഇന്നലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളെ അറിയിക്കാനായി വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ ഹെലികോപ്റ്റര്‍യാത്ര സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയിരുന്നു. അതിന് താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് ഔദ്യോഗിക കാര്യത്തിനാണെന്നും സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു നല്‍കിയ മറുപടി. നിക്ഷേപകരെ കാണാന്‍ പോകാന്‍ വേണ്ടിയും സമയത്തിന്റെ ആനുകൂല്യം കണ്ടെത്താന്‍ വേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നുമായിരുന്നു മറുപടി.
എന്നാല്‍ ഏത് നിക്ഷേപകരെ കാണാനായിരുന്നു പോയതെന്നോ എവിടെവെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്നോ മുഖ്യമന്ത്രി വിശദീകരിക്കാന്‍ കൂട്ടാക്കിയുമില്ല. ഇക്കാര്യം വലിയ വിമര്‍ശനമാക്കിമാറ്റാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സാധാരണഗതിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളെക്കുറിച്ച് ഔദ്യോഗിക രേഖകളില്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലും വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ കൂട്ടാക്കിയില്ല.

Comments