മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രം 'തുടക്ക'ത്തിന്റെ പ്രൊമോഷനിടയിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിസ്മയയ്ക്കും ഭാര്യ സുചിത്രയ്ക്കുമൊപ്പം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു ലാലേട്ടന്റെ ഈ കുസൃതി നിറഞ്ഞ കൗണ്ടർ.
സ്ക്രീനിലും ഓഫ് സ്ക്രീനിലും മകൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുള്ള മോഹൻലാൽ, കുടുംബസമേതമാണ് പ്രൊമോഷൻ അഭിമുഖത്തിനെത്തിയത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഫസ്റ്റ് ഷോട്ടിന്റെ സമയത്ത് തനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു എന്ന് വിസ്മയ തുറന്നുപറഞ്ഞു.
ഫസ്റ്റ് ഷോട്ട് എടുക്കുമ്പോള്‍ തീര്‍ച്ചയായും നെര്‍വസ് ആയിരുന്നു. പക്ഷെ ആക്ഷന്‍ പറയുമ്പോള്‍ ചെയ്‌തേ പറ്റൂ. അമ്മ കൂടെയുണ്ടായിരുന്നു. അച്ഛനോട് ഷോട്ട് തുടങ്ങും മുമ്പ് ഫോണില്‍ സംസാരിച്ച് അനുഗ്രഹം വാങ്ങിയിരുന്നുവെന്നും വിസ്മയ പറഞ്ഞു.
തുടർന്ന് അപ്പു ടിപ്‌സ് എന്തെങ്കിലും പറഞ്ഞ് തന്നിരുന്നുവോ? എന്നായിരുന്നു ചോദ്യം. ടിപ്‌സ് ആരും ഒന്നും തന്നിട്ടില്ലെന്നായിരുന്നു വിസ്മയയുടെ മറുപടി. ഇതിനിടെ മോഹന്‍ലാല്‍ കൗണ്ടറുമായെത്തുകയായിരുന്നു. 'അയാള്‍ക്ക് തന്നെ ഇതെന്തണെന്ന് അറിഞ്ഞൂട, പിന്നെ എന്ത് ടിപ് പറയാനാണ്' എന്നായിരുന്നു മോഹന്‍ലാലിന്റെ കൗണ്ടര്‍. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
അച്ഛൻ മോഹൻലാലിന്റെ സിനിമാവഴിയെ പിന്തുടർന്നെത്തിയ പ്രണവ് മോഹൻലാൽ, 'ആദി' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്നിങ്ങോട്ട് ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാൻ പ്രണവിനായി.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡിയസ് ഈറെ' ആണ് പ്രണവിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രശംസയും കയ്യടികളുമാണ് ലഭിച്ചത്.

Comments