ന്യൂഡൽഹി: ഫുക്കെറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ശക്തമായ അന്തരീക്ഷച്ചുഴിയിൽപ്പെട്ട് 17 പേർക്ക് പരിക്കേറ്റു. വിമാനം പെട്ടെന്ന് താഴേക്ക് പോയതാണ് അപകടത്തിന് കാരണമായത്.സീറ്റ്ബെൽറ്റ് സൈൻ ഓണല്ലാത്ത സമയമായതിനാൽ മിക്ക യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇവരിൽ പലർക്കും സീലിങ്ങിൽ ഇടിച്ചും താഴെവീണും പരിക്കേറ്റു.
എയർ ഇന്ത്യയുടെ എഐ 379 എയർബസ് എഐ 320നിയോ വിമാനത്തിൽ 137 യാത്രക്കാരും 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.വിമാനം യാത്രാമധ്യേ പെട്ടെന്ന് അന്തരീക്ഷച്ചുഴിയിൽ പെടുകയും പെട്ടെന്ന് താഴേക്ക് പോവുകയും ചെയ്തതുമൂലമാണ് യാത്രക്കാർക്ക് പരിക്കേറ്റത്.പെട്ടെന്ന് വിമാനം താഴ്ന്നപ്പോൾ തല മേൽക്കൂരയിൽ ഇടിക്കുകയും താഴെ വീഴുകയും ചെയ്തു എന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഒരാളുടെ തലയിൽ മുകളിൽ നിന്നുള്ള ലഗേജ് പതിച്ചു. 13 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ 17 പേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിലെ മെഡിക്കൽ സൗകര്യത്തിലേക്കും തുടർന്ന് ആശുപത്രിയിലേക്കും മാറ്റി.
വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങി. പരിക്കേറ്റവരിൽ 5 യാത്രക്കാരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Comments