More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടിവരും

Authored by Web Desk | Last updated: 05 Aug 2026, 8:48 AM | 1 min read

Print

ബിസിനസ് സ്ഥാപനങ്ങൾക്കായുള്ള 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.25% മുതൽ 0.4% വരെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡി‌ആർ) അല്ലെങ്കിൽ നിരക്കുകൾ ഈടാക്കാൻ സർക്കാർ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്.

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടിവരും
ന്യൂഡൽഹി: ബിസിനസ് സ്ഥാപനങ്ങൾക്കായുള്ള 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.25% മുതൽ 0.4% വരെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡി‌ആർ) അല്ലെങ്കിൽ നിരക്കുകൾ ഈടാക്കാൻ സർക്കാർ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അതേസമയം, ഒരാൾ മറ്റൊരാൾക്ക് നേരിട്ട് പണം അയക്കുന്ന ഇടപാടുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിച്ച ‘ടാക്‌സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി)’ ബില്ലിലാണ്, അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളിൽ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും എംഡിആർ ഈടാക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നിർദ്ദേശം എപ്പോഴാണ് നടപ്പിലാക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

2,000 രൂപയിൽ താഴെയുള്ള യുപിഐ പണമിടപാടുകൾക്ക് പുതിയ ഫീസുകൾ ബാധകമല്ല. അതുകൊണ്ട് തന്നെ പാൽ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഓട്ടോ/ടാക്സി യാത്രാക്കൂലി തുടങ്ങിയ നമ്മുടെ ദൈനംദിന ചെറിയ വാങ്ങലുകളെ ഈ തീരുമാനം ബാധിക്കില്ല. മൊത്തം യു.പി.ഐ ഇടപാടുകളുടെ 95 ശതമാനവും 2,000 രൂപയിൽ താഴെയുള്ളവയാണ്. അതിനാൽ ഭൂരിഭാഗം സാധാരണക്കാരെയും ഈ മാറ്റം ബാധിക്കില്ല.

അതേസമയം, 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എണ്ണത്തിൽ വെറും 5% മാത്രമാണെങ്കിലും, അവയാണ് ആകെ പണമിടപാട് തുകയുടെ 65% വരുന്നത്. അതായത് വലിയ തുകകളുള്ള ബിസിനസ്സ് ഇടപാടുകൾക്കാണ് ഈ നിരക്കുകൾ പ്രധാനമായും ബാധകമാകുന്നത്. കഴിഞ്ഞ ജൂലൈ മാസം മാത്രം ഇന്ത്യയിൽ ആകെ 23.7 ബില്യൺ (2370 കോടി) യു.പി.ഐ ഇടപാടുകളാണ് നടന്നത്.

നിലവിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ബാധകമാണെങ്കിലും ഭൂരിഭാഗം വ്യാപാരികളും അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാറില്ല. നിയന്ത്രണങ്ങളില്ലാത്ത ക്രെഡിറ്റ് കാർഡ് എംഡിആർ നിരക്ക് ഇടപാട് തുകയുടെ 3% വരെ ഉയർന്നേക്കാം. 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 0.4% ആണ് പരിധി. ഉയർന്ന തുകയ്ക്ക് ഇത് 0.9% ആണ്.

Tags

  • upi transaction
  • mdr
  • fees

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,280 രൂപ കൂടി

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,280 രൂപ കൂടി

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇന്ന് കൂടി അവസരം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

ഇന്ന് കൂടി അവസരം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

ശശികല, സനാതനധര്‍മ്മം, വിജയ്, ഇപ്പോള്‍ തൃഷ ; വിവാദങ്ങള്‍ പുത്തരിയല്ലാത്ത ഉദയനിധി ; പോലീസ് കൊണ്ടുപോയത് പ്രാഥമികകൃത്യങ്ങള്‍ പോലും അനുവദിക്കാതെ

ശശികല, സനാതനധര്‍മ്മം, വിജയ്, ഇപ്പോള്‍ തൃഷ ; വിവാദങ്ങള്‍ പുത്തരിയല്ലാത്ത ഉദയനിധി ; പോലീസ് കൊണ്ടുപോയത് പ്രാഥമികകൃത്യങ്ങള്‍ പോലും അനുവദിക്കാതെ

Comments