ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളാണ് അജയ് ദേവ്ഗണും കജോളും. ഇപ്പോഴിതാ കജോളിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അജയ് ദേവ്ഗൺ സമൂഹമാധ്യമത്തിൽ പങ്കുവെച്ച രസകരമായ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഇരുവരും ഒന്നിച്ചുള്ള നിരവധി അഭിമുഖങ്ങളിൽ കജോൾ പൊട്ടിച്ചിരിക്കുന്ന വീഡിയോ ക്ലിപ്പുകൾ പങ്കിട്ടുകൊണ്ടായിരുന്നു അജയുടെ ആശംസ. "വർഷങ്ങളായി എന്റെ ഏറ്റവും നല്ല തമാശകൾ കേട്ടുകൊണ്ടിരുന്നത് ഒരാൾ തന്നെയാണെന്ന് ഇപ്പോൾ മനസ്സിലായി", ജന്മദിനാശംസകൾ എന്നാണ് വീഡിയോയ്‌ക്കൊപ്പം നടൻ കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് കജോളിന് പിറന്നാൾ ആശംസകൾ കമന്റായി കുറിക്കുന്നത്.

നാല് വർഷത്തെ ഡേറ്റിംഗിന് ശേഷം 1999ലാണ് കാജോളും അജയ് ദേവ്ഗണും വിവാഹിതരായത്. നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികൾക്ക്.

Comments