ഭാര്യയും സൽമാൻ ഖാന്റെ സഹോദരിയുമായ അർപ്പിതയുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ ആയുഷ് ശർമ്മ. അർപ്പിതയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്നത്.
‘എന്റെ കുടുംബത്തിന്റെ ഹൃദയവും ശക്തിയും ആയ അർപ്പിതയ്ക്ക് പിറന്നാൾ ആശംസകൾ. ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് നിർത്തുന്നത് നീയാണ്. ഞങ്ങളുടെ പുഞ്ചിരിക്ക് പിന്നിലെ ശക്തിയും, ബഹളങ്ങൾക്കിടയിലെ സമാധാനവും, ഞങ്ങളുടെ വീടിനെ ഒരു യഥാർത്ഥ ഭവനമാക്കുന്ന സ്നേഹവും നീയാണ്. മറ്റൊന്നും തിരിച്ചു ചോദിക്കാതെ, എല്ലാവർക്കും വേണ്ടി എപ്പോഴും ഒപ്പമുള്ളവളും, സംരക്ഷിക്കുന്നവളും, കരുതലും സ്നേഹവും ചൊരിയുന്നവളുമാണ് നീ.
ഞങ്ങൾ അത് പലപ്പോഴും തുറന്നുപറയാറില്ലെങ്കിലും, നീ ഞങ്ങളുടെ ജീവിതത്തിലുള്ളതുകൊണ്ട് മാത്രം എല്ലാം കൂടുതൽ എളുപ്പവും മനോഹരവുമായി തോന്നുന്നു. നീയാണ് ഞങ്ങളുടെ സുരക്ഷിതമായ ഇടം, ഞങ്ങളുടെ ഏറ്റവും വലിയ പിന്തുണ, ഞങ്ങളുടെ ചെറിയ ലോകത്തിന്റെ കേന്ദ്രബിന്ദു.
വാക്കുകൾക്ക് അതീതമായി ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, നീ ഞങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടവളും വിലപ്പെട്ടവളും പ്രത്യേകതയുള്ളവളുമാണെന്ന് ഇന്നത്തെ ദിവസം നിന്നെ ഓർമ്മിപ്പിക്കുമെന്ന് ഞങ്ങൾ കരുതുന്നു’ ആയുഷ് കുറിച്ചു. 2014 ലാണ് അർപ്പിതയും ആയുഷ് ശർമ്മയും വിവാഹിതരായത്. ഇവർക്ക് അഹിൽ, ആയത് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

2018 ൽ സൽമാൻ ഖാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ലവ്‌യാത്രി എന്ന ചിത്രത്തിലൂടെയാണ് ആയുഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കരൺ എൽ ബുട്ടാനി സംവിധാനം ചെയ്ത റുസ്ലാൻ ആണ് നടന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സുശ്രീ മിശ്ര, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Comments