ചെന്നൈ: സിനിമയിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി കസേരയിൽ എത്തിയ സി. ജോസഫ് വിജയ് രാഷ്ട്രീയത്തിലും സൂപ്പർ ഹിറ്റ് ആവുകയാണ്. യുവാക്കൾക്കും സ്ത്രീകൾക്കും വാരിക്കോരി ആനുകൂല്യങ്ങൾ നൽകുന്നതാണ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്.നവജാത ശിശുക്കൾക്ക് സ്വർണ്ണ മോതിരം, വധുക്കൾക്ക് പട്ടുസാരി, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പുകളും ബ്രാൻഡഡ് സൈക്കിളുകളും എന്നിവയാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ആദ്യ ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
'വെട്രി തമിഴകം' എന്ന കാഴ്ചപ്പാടിലാണ് പുതിയ സർക്കാർ ബുധനാഴ്ച വിപുലമായ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത്. വിജയിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'അണ്ണൻ സീർ' പദ്ധതിക്കായി 812 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഇതിലൂടെ വിവാഹസമയത്ത് സ്ത്രീകൾക്ക് 8 ഗ്രാം സ്വർണ്ണവും പട്ടുസാരിയും നൽകും. മറ്റൊരു പ്രധാന പദ്ധതിയായ 'തായ് മാമൻ തങ്ക മോതിരം തിട്ടം' വഴി സെപ്റ്റംബർ മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകും. ഇതിനായി 560 കോടി രൂപ അനുവദിച്ചു.
യുവാക്കൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ട്, 2026-27 അക്കാദമിക് വർഷത്തിൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 5.32 ലക്ഷം പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സൗജന്യ ബ്രാൻഡഡ് സൈക്കിളുകളും ഹെൽമെറ്റുകളും നൽകാൻ 277 കോടി രൂപ വകയിരുത്തി. കോളേജ് വിദ്യാർത്ഥികൾക്കായി 2,000 കോടി രൂപയുടെ 'വെട്രി ലാപ്ടോപ്പ്' പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 2031-ഓടെ അഞ്ച് ലക്ഷം യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരിശീലനം നൽകുമെന്നും, 12 ലക്ഷം കോളേജ് വിദ്യാർത്ഥികൾക്കും ഒരു ലക്ഷം തൊഴിലില്ലാത്ത യുവാക്കൾക്കും നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സുതാര്യമായ ഭരണത്തിനും ഒളിമ്പിക്സ് ലക്ഷ്യമിട്ട് 10 കായിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 50 കോടി രൂപയും, 10,000 സ്ത്രീകൾക്ക് സൗജന്യമായി കന്നുകാലികളെ നൽകാൻ 57 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് ഈ വർഷം അധികാരത്തിൽ വന്നതിന് ശേഷമുള്ള വിജയ് സർക്കാരിന്റെ ഭരണമികവ് തെളിയിക്കുന്ന ആദ്യത്തെ വലിയ പരീക്ഷണമായാണ് ഈ ബജറ്റ് വിലയിരുത്തപ്പെടുന്നത്.

Comments