More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം; യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു!

Authored by Web Desk | Last updated: 05 Aug 2026, 12:55 PM | 1 min read

Print
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം; യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു!
ഛത്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവെച്ച് പീഡിപ്പിച്ചെന്നാരോപിച്ച് ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. എന്നാൽ പെൺകുട്ടിയെ തടഞ്ഞുവെച്ചെന്നതും പീഡിപ്പിച്ചെന്നുമുള്ള ആരോപണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ പരാതിയിൽ ആൾക്കൂട്ട ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

100 മുതൽ 150 വരെ ആളുകൾ അടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ചുകയറി തന്നെയും ഭാര്യയെയും കെട്ടിയിട്ട് മർദ്ദിച്ചതായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. തങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് എമ്രോസിനെ വടികളും കല്ലുകളും ഉപയോഗിച്ച് ആൾക്കൂട്ടം ആക്രമിച്ചത്. സംഭവസ്ഥലത്ത് പൊലീസുകാരുടെയും സാന്നിധ്യമുണ്ടായിരുന്നതായും പിതാവ് ആരോപിക്കുന്നു. പരിക്കേറ്റ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും, പിന്നീട് ചികിത്സയ്ക്കിടെ മരിച്ചതായി കുടുംബത്തെ അറിയിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.

പെൺകുട്ടിയുടെ ആരോപണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷമേ അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരാനാകൂ എന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ദിയോലാൽ ഒറാവൻ പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരവും മറ്റ് ബാധകമായ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.


Tags

  • lynching
  • jharkhand

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം

'കൊച്ചിയില്‍ ഉണ്ടായിരുന്നത് കൊണ്ടു കണ്ടു' ; ഹെലികോപ്റ്റര്‍ യാത്രയില്‍ രണ്ടു വിശീദകരണവുമായി മുഖ്യമന്ത്രി

'കൊച്ചിയില്‍ ഉണ്ടായിരുന്നത് കൊണ്ടു കണ്ടു' ; ഹെലികോപ്റ്റര്‍ യാത്രയില്‍ രണ്ടു വിശീദകരണവുമായി മുഖ്യമന്ത്രി

പുനര്‍ജനി കേസില്‍ അന്വേഷണം നടത്തിയത് മുന്‍ സര്‍ക്കാര്‍ ; രാഷ്ട്രീയ വേട്ടയാടലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

പുനര്‍ജനി കേസില്‍ അന്വേഷണം നടത്തിയത് മുന്‍ സര്‍ക്കാര്‍ ; രാഷ്ട്രീയ വേട്ടയാടലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

വെള്ളപ്പൊക്ക പഠന റിപ്പോർട്ടുകൾ അവഗണിച്ചു; 2018 പ്രളയത്തിന് ശേഷമുള്ള നിർദേശങ്ങളും നടപ്പായില്ല

വെള്ളപ്പൊക്ക പഠന റിപ്പോർട്ടുകൾ അവഗണിച്ചു; 2018 പ്രളയത്തിന് ശേഷമുള്ള നിർദേശങ്ങളും നടപ്പായില്ല

ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

Comments