ചെന്നൈ: തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ധനമന്ത്രി മാരി വിൽസണാണ് പ്രഖ്യാപനം നടത്തിയത്.
ബജറ്റിൽ കാവേരി നദീജല തർക്കവും പരാമർശിച്ചു. തമിഴ്നാടിന് അർഹതപ്പെട്ട ജലം ഉറപ്പാക്കുമെന്നും, മേക്കേദാട്ട് അണക്കെട്ട് പദ്ധതിയെ എതിർക്കുമെന്നും, ജലദൗർലഭ്യം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാണ്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ നേരത്തേ തന്നെ നിയമസഭയിലെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച സമിതിയിൽ നിന്ന് കേരളം നിർദേശിച്ച വിദഗ്ധനെ കേന്ദ്ര സർക്കാർ ആദ്യം ഒഴിവാക്കിയതും വിവാദമായിരുന്നു. പിന്നീട് വിമർശനം ശക്തമായതിനെ തുടർന്ന് കേരളത്തിന്റെ ശുപാർശ പ്രകാരം അശുതോഷ് ഡാഷിനെ സമിതിയിൽ ഉൾപ്പെടുത്തി. ദേശീയ ജലവൈദ്യുതോർജ കോർപ്പറേഷന്റെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതിയുടെ ചെയർമാൻ.

Comments