
മാനന്തവാടി: അമ്മയെ ക്രൂരമായി മര്‍ദിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മകന്‍ അറസ്‌റ്റില്‍. തോണിച്ചാല്‍ പിലാക്കണ്ടിക്കുന്നേല്‍ പി.കെ. ദിനേശനാ(50)ണ് അറസ്‌റ്റിലായത്. കഴിഞ്ഞ ഒന്നിനു വൈകിട്ട് മൂന്നോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം.
എണ്‍പതുകാരിയായ സരോജിനി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. മാനന്തവാടി പോലീസ് സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. കട്ടിലില്‍കൊണ്ടിട്ട ശേഷം കൊല്ലണമെന്ന ഉദ്ദേശത്തോടെ ദിനേശന്‍ കഴുത്തിനു കുത്തിപ്പിടിച്ചെന്നാണ് പരാതിയിലുള്ളത്. കൈകള്‍ തിരിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തു.
ദിനേശനെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്‌തു. മാനന്തവാടി ഇന്‍സ്‌പെക്‌ടര്‍ പി. റഫീഖ്, എസ്.ഐമാരായ കെ.കെ. സോബിന്‍, സുനില്‍ കുമാര്‍, അര്‍ജുന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഡി. ജോബി, സിവില്‍ പോലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, കെ. നിബിന്‍, ൈഡ്രവര്‍ ടി.ആര്‍. അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.







Comments